തിരുവനന്തപുരം;ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ഭരണത്തുടർച്ച നേടിയതിന് പിന്നാലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ പരിഹസിച്ച് കെ.സുരേന്ദ്രന്‍. ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ ത്രിപുരയിലെ വോട്ടർമാർ പൊളിച്ചടുക്കിയെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനം ഇന്നേവരെ കാണാത്ത വികസനം വെറും 5 വർഷത്തിനുള്ളിൽ സമ്മാനിച്ച ബിജെപിയെ രണ്ടാം തവണയും ജനം നെഞ്ചേറ്റി. ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുന്നവർക്കുള്ള ഏക ക്യാപ്സ്യൂൾ ആയിരുന്നു ‘ഹിന്ദുവർഗ്ഗീയത’. 90% ക്രൈസ്തവ വോട്ടർമാരുള്ള നാഗാലാൻഡിലെ ബിജെപിയുടെ വമ്പൻ വിജയത്തോടെ പൊതുജനം ഇത് പൊളിച്ചടുക്കിയിരിക്കുന്നുവെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അങ്ങനെ പവനായി ശവമായി, ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ പൊളിച്ചടുക്കി ത്രിപുരയിലെ വോട്ടർമാർ. സംസ്ഥാനം ഇന്നേവരെ കാണാത്ത വികസനം വെറും 5 വർഷത്തിനുള്ളിൽ സമ്മാനിച്ച ബിജെപി യെ രണ്ടാം തവണയും ജനം നെഞ്ചേറ്റി.
ഭാരതീയർ പിഴുതെറിഞ്ഞ കോൺഗ്രസ്സ് പാർട്ടിക്കും കനലൊരു തരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിറന്ന അവിശുദ്ധ “കോമാ”ളി സഖ്യത്തിനെ ആട്ടിയോടിച്ച ത്രിപുര ജനത്തിന് അഭിമാനിക്കാം, അവരുടെ ത്രിപുര സുന്ദരി എപ്പോഴും “താമരത്തണലിൽ” സുരക്ഷിതയായിരിക്കും .
പണം കൊടുത്തു വാങ്ങിയ മീഡിയ, സെലബ്രിറ്റികൾ, PR വർക്ക്, ഇവന്റ് മാനേജ്‌മന്റ് ടീം എന്നിവരുമായി ഭാരതം മുഴുവൻ ടൂർ നടത്തി, പിന്തിരിപ്പൻ ആശയ വാഹകരും, വികസന വിരോധികളുമായ സിപിഎമ്മിനെയും കൂട്ടുപിടിച്ച്, വടക്കു-കിഴക്കൻ മേഖല ഇപ്പോൾ പിടിച്ചെടുക്കും എന്ന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.