മാർച്ച്‌ 8 വനിതാ ദിനം : അവയവദാനത്തിന്റെ മഹത്വം സ്വജീവിതത്തിൽ പകർത്തിയ വനിതാ ജനപ്രതിനിധി

മാർച്ച്‌ 8 വനിതാ ദിനം...
അവയവദാനത്തിന്റെ മഹത്വം സ്വജീവിതത്തിൽ പകർത്തിയ ജനപ്രതിനിധി ബിജെപി മണ്ഡലം സെക്രട്ടറി കൂടിയായ ജീന അനിൽ 

ഭർത്താവിന്റെ കരൾ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, കരൾ മാറ്റി വയ്ക്കണം എന്ന നിർദേശം ഡോക്ടർമാർ മുന്നോട്ട് വയ്ക്കുകയായിരുന്നു.  ഏതൊരാളും പതറി പോവാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ മറ്റൊരു ദാതാവിനെ കണ്ടുപിടിക്കാൻ ശ്രമിക്കാതെ സ്വന്തം കരൾ ഭർത്താവിന് പകുത്തു നൽകി ജീവിതപ്രതിസന്ധിയെ സധൈര്യം നേരിട്ട ഒരു ജനപ്രതിനിധിയാണ് മണക്കാട് കാരുടെ പ്രിയപ്പെട്ട വാർഡ്‌ മെമ്പർ  ജീന അനിൽ.
                    
മണക്കാട് ഗ്രാമപഞ്ചായത്ത്‌  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും ഏഴാം വാർഡ് മെമ്പറും ആയ ജീന അനിൽ ആണ് ഭർത്താവിന് കരൾ പകുത്തു നൽകികൊണ്ട് അവയവദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലേക്ക് പകർത്തി മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്തിട്ടുള്ളത്. സേവാഭാരതി മണക്കാട് യൂണിറ്റ് മെമ്പറും, രാഷ്ട്രീയ പ്രവർത്തന രംഗത്ത് ബിജെപിയുടെ തൊടുപുഴ മണ്ഡലം സെക്രട്ടറിയുമായ ജീന അനിൽ രണ്ടു കുട്ടികളുടെ മാതാവ് കൂടിയാണ്.

 ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ജീന അനിൽ ഈ അവയവ ദാനത്തിന്റെ ഓരോ ഘട്ടങ്ങളുംപൂർത്തീകരിച്ചത്  ഇരുവരുടെയും വീട്ടുകാരെ കാര്യം പറഞ്ഞു മനസിലാക്കണം, മാസങ്ങളോളം മക്കളെ പിരിഞ്ഞു ജീവിക്കണം, അവരുടെ സംരക്ഷണം ഏൽപ്പിക്കണം. എല്ലാ പരിശോധനകളും കഴിഞ്ഞ് തന്റെ കരൾ ഭർത്താവിന് ചേരും എന്ന റിസൾറ്റ് വന്നപ്പോൾ ഡയറ്റീഷ്യന്റെ നിർദേശാനുസരണം  വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും കരൾ പകുത്തു നൽകാനുള്ള ശാരീരിക ക്ഷമത കൈവരിക്കുവാനുള്ള കഠിന പരിശ്രമത്തിൽ ആയിരുന്നു. തന്റെ ദൃഢനിശ്ചയത്തിന്റെയും കഠിന പ്രയത്നത്തിനും ഫലമായി രണ്ടു മാസം കൊണ്ട് കരൾ പകുത്തു നൽകാൻ ശരീരത്തെ പ്രാപ്തമാക്കി.

 ഇത്തരത്തിൽ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന സമയത്തും സമ്മർദ്ദങ്ങൾക്കും തിരക്കുകൾക്കിടയിലും ജനങ്ങൾ തന്നെ വിശ്വസിച്ചേല്പിച്ച ഉത്തരവാദിത്വത്തങ്ങൾ  മുടക്കം വരാതെ നിറവേറ്റാൻ സർജറിക്കു പോവുന്നതിനു തലേന്ന് വരെ സമയം കണ്ടെത്തിയിരുന്നു. പഞ്ചായത്ത് കമ്മറ്റികളിലുംകൃത്യമായി പങ്കെടുത്തു. സർജറിക്ക് പോകുന്നതിനു മുൻപേ വാർഡിലെ ഗ്രാമസഭ വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. അതോടൊപ്പം പശ്ചാത്തല മേഖലയിൽ വാർഡിൽ നടന്നു വരുന്ന റോഡ്‌ റീ ടാറിംഗ്, ടൈൽസ് വർക്കുകളും മേൽനോട്ടം വഹിച്ചു. കൂടാതെ തന്റെ അസാന്നിധ്യത്തിൽ വാർഡിലെ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വരാതിരിക്കാൻ, പഞ്ചായത്തിന്റെ ആനുകൂല്യങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി വാർഡിലുള്ള പ്രവർത്തകരെ ചുമതലപ്പെടുത്തുകയും, സഹ മെമ്പർമാരുടെ സഹകരണത്തോടെയും, വാർഡിലുള്ള പ്രവർത്തകർ വഴിയും ജനങ്ങളിലേക്ക് അത് എത്തിക്കുന്നതിനും ഏർപ്പാടുകൾ ചെയ്തിട്ടാണ്  സർജറിക്കായി 2023 ജനുവരി 7 ന് ആസ്റ്റർ മെഡിസിറ്റി കൊച്ചിയിൽ അഡ്മിറ്റ്‌ ആയത്. ജനുവരി 9 തിന് സർജറി വിജയകരമായി പൂർത്തിയായി. മേജർ സർജറി ആയതിനാൽ എന്തെങ്കിലും അടിയന്തിര ഘട്ടങ്ങൾ ആവശ്യമായി വന്നാൽ  പോകുന്നതിനു വേണ്ടി ആശുപത്രിയുടെ അടുത്ത് തന്നെ വീടെടുത്തു താമസിക്കുന്നു.  രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു. ഏതാനും നാളുകളുടെ വിശ്രമം കൂടി കഴിഞ്ഞാൽ മണക്കാടിന്റെ പ്രിയപ്പെട്ട ജീനമെമ്പർ വീണ്ടും കർമ്മപഥത്തിലേക്ക്.

 രക്തം ദാനം ചെയ്യാൻ പോലും  മടിയുള്ളവർ ഉള്ള ഈ കാലഘട്ടത്തിൽ  അവയവദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിൽ പകർത്തി  കരൾ പകുത്തു നൽകികൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമായിരിക്കുകയാണ് പ്രിയപ്പെട്ട ജീന അനിൽ.

ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഏവർക്കും മാതൃകയായി  നമ്മുടെ കേരളത്തിൽ നിന്നും ജനപ്രതിനിധി ആയ ഒരു ധീര വനിത 

കരളിന്റെ രൂപത്തിൽ പകുത്തു നൽകിയ ജീവനും, സ്നേഹവുമായി  അനേകവർഷങ്ങൾ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ. 
കടപ്പാട് : K.S.സുരേന്ദ്രന്‍, ഫേസ് ബുക്ക് 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !