പാലക്കാട്: പാലക്കാട് പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതികളെ സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് മോചിപ്പിച്ചത് കേരളത്തിൽ പാർട്ടി സെൽഭരണമാണെന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
പാലക്കാട് പഴമ്പാലക്കോട് സിപിഎം ആക്രമണത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരു സ്ത്രീക്കും വെട്ടേറ്റിരുന്നു. ഇതിലെ പ്രതികളെയാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം ക്രിമിനലുകൾ മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് സിപിഎം ആക്രമണത്തിൽ അരുൺ കുമാർ എന്ന യുവമോർച്ച പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഭരണതുടർച്ചയുടെ ഹുങ്കിൽ സിപിഎം ഗുണ്ടകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അഴിഞ്ഞാടുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച സംഭവം കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പഴമ്പലാക്കോട് ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന സിപിഎം ക്രിമിനലുകളെ നിലക്ക് നിർത്താൻ പൊലീസ് തയ്യാറാകണം. സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.