പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ 20കാരിക്ക് കോടതി ശിക്ഷ വിധിച്ചു.

 മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ 20കാരിക്ക് കോടതി ശിക്ഷ വിധിച്ചു. 25,250 രൂപ പിഴയും തടവുമാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്‌മാന്റെ മകൾ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഴയും കോടതി പിരിയും വരെ തടവും വിധിച്ചത്. 2022 നവംബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം. മഞ്ചേരി എസ്ഐ ഖമറുസ്സമാനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാർഥിയെ പിടികൂടിയത്. 

തുടർന്ന് കുട്ടിയോട് ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും രക്ഷിതാവുമായി വരാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ ജനനതീയതി 2005 ആഗസ്റ്റ് 11ആണെന്ന് തിരിച്ചറിഞ്ഞു. 

കേ​സ് പ​രി​ഗ​ണി​ച്ച മ​ഞ്ചേ​രി ജെഎ​ഫ്സിഎം കോ​ട​തി ഡി​സം​ബ​ര്‍ ഏ​ഴിന് ലി​യാ​ന​ക്ക് ജാ​മ്യം ന​ല്‍കി. 50,000 ബോണ്ടിന്മേലുള്ള രണ്ടാൾ ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം. തുടർന്ന് കേസ് മജിസ്ട്രേറ്റ് എം നീതു സി ജെ എം കോടതിയിലേക്ക് വിട്ടു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ എം അഷ്റഫാണ് ഇന്നലെ കേസ് പരി​ഗണിച്ച് ശിക്ഷ വിധിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !