മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ 20കാരിക്ക് കോടതി ശിക്ഷ വിധിച്ചു. 25,250 രൂപ പിഴയും തടവുമാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്‌മാന്റെ മകൾ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഴയും കോടതി പിരിയും വരെ തടവും വിധിച്ചത്. 2022 നവംബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം. മഞ്ചേരി എസ്ഐ ഖമറുസ്സമാനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാർഥിയെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ 20കാരിക്ക് കോടതി ശിക്ഷ വിധിച്ചു.
0
വെള്ളിയാഴ്ച, മാർച്ച് 10, 2023
തുടർന്ന് കുട്ടിയോട് ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും രക്ഷിതാവുമായി വരാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ ജനനതീയതി 2005 ആഗസ്റ്റ് 11ആണെന്ന് തിരിച്ചറിഞ്ഞു.
കേസ് പരിഗണിച്ച മഞ്ചേരി ജെഎഫ്സിഎം കോടതി ഡിസംബര് ഏഴിന് ലിയാനക്ക് ജാമ്യം നല്കി. 50,000 ബോണ്ടിന്മേലുള്ള രണ്ടാൾ ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം. തുടർന്ന് കേസ് മജിസ്ട്രേറ്റ് എം നീതു സി ജെ എം കോടതിയിലേക്ക് വിട്ടു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ എം അഷ്റഫാണ് ഇന്നലെ കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.