കോട്ടയം:ചിറക്കടവ് ഗ്രാമ പഞ്ചായത്ത് 2022 - 23 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീര സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണ ഉത്ഘാടനം ചിറക്കടവ് പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ ശ്രീകുമാർ നിർവ്വഹിച്ചു.
വൈ: പ്രസി. സതി സുരേ ന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, NT ശോഭന , ക്ഷീര വികസന ഓഫീസർ ശ്രീ ടോണി പഞ്ചായത്ത് സെക്രട്ടറി ബിൻസി ചെറിയാൻ, A S ശ്രീമതി ഷീന തുടങ്ങിയവർ സംബന്ധിച്ചു.
അരവിന്ദപുരം , ചെറുവള്ളി ക്ഷീര സംഘങ്ങൾക്ക് വേണ്ടി പ്രസിഡണ്ടുമാർ തുക ഏറ്റുവാങ്ങി. ക്ഷീര സംഘങ്ങളില അഗങ്ങൾക്ക് പലിശ രഹിതമായി പശുവിനെ വാങ്ങുന്ന തിനുള്ള വായ്പ നൽകുന്നതിനായി സംഘങ്ങൾ ഈ തുക വിനിയോഗിക്കും.
പാൽ വിലയിൽ നിന്നും 2000 രൂപ വീതം വായ്പാ തിരിച്ചടവായി സംഘം തിരിച്ചു പിടിക്കും . തിരിച്ച് ലഭിക്കുന്നതുക പുതിയ അപേക്ഷകർക്ക് ലോൺ നൽകുന്നതിന് ഉപയോഗിക്കും.
ക്ഷീര കർഷകർക്ക് വേണ്ടി മറ്റു നിരവധി പദ്ധതികൾക്കൊപ്പം അടുത്ത സാമ്പത്തിക വർഷം ക്ഷീര സംഘങ്ങൾക്ക് പാൽ വിതരണ വണ്ടി വാങ്ങി നൽകുന്ന പുതിയ പദ്ധതിയ്ക്ക് പഞ്ചായത്ത് രൂപം നൽകിയതായി പ്രസിഡണ്ട് അറിയിച്ചു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.