കോഴിക്കോട്: പെട്രോളുമായി ലോറിക്ക് മുകളില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി ലോറി തൊഴിലാളി. മൂരാട് സ്വദേശി അറാഫത്ത് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കോഴിക്കോട് തിക്കോടി എഫ്സിഐ ഗോഡൗണിന് മുന്നിലാണ് സംഭവം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി സിഐ സുബാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ലോറിക്ക് മുകളില്‍ കയറി ബലംപ്രയോഗിച്ച് ഇയാളെ താഴെയിറക്കുകയാണ് ചെയ്തത്. ബലംപ്രയോഗത്തിനിടെ പെട്രോള്‍ തെറിച്ച് എസ്ഐയുടെ കണ്ണിനുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
ഗോഡൗണില്‍ നിന്ന് ചരക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ലോറി തൊഴിലാളികളും കരാറുകാരും തമ്മില്‍ ഏറെ നാളായി തര്‍ക്കം നില നിന്നിരുന്നു. കരാറുകാർ മലപ്പുറത്തെ തൊഴിലാളികളെ ഉപയോഗിക്കുകയാണെന്നും പ്രദേശിക തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നുമാണ് പരാതി.തുടർന്ന്, തൊഴിലാളികള്‍ ലോറിതടഞ്ഞ് സമരം നടത്തുന്നതിനിടെയായിരുന്നു ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.