കോട്ടയത്ത് നടുറോഡില്‍ ആനയുടെ അക്രമം,ലോറി കുത്തിമറിച്ചിട്ടു, വൈദ്യുതി ലൈന്‍ വലിച്ചു പൊട്ടിച്ചു

കോട്ടയം: ചങ്ങനാശ്ശേരിക്ക് സമീപം തുരുത്തിയില്‍ ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. വാഴപ്പള്ളി മഹാദേവന്‍ എന്നാ ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപത്താണ് ആനയുടെ പരാക്രമം ഉണ്ടായത് ആന ഇടഞ്ഞതോടെ മണിക്കൂറുകളായി എം സി റോഡില്‍ തുരുത്തി ഭാഗത്ത് ഗതാഗതം സ്തംഭിച്ചിരുന്നു. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തില്‍ കെട്ടാന്‍ എത്തിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്.

വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികള്‍ കുത്തിമറിച്ച ശേഷം ലോറിയും കുത്തി തകര്‍ത്തു. തുമ്ബികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈന്‍ വലിച്ചു പൊട്ടിച്ചതോടെ പ്രദേശം പൂര്‍ണമായി ഇരുട്ടിലായി. ഇടഞ്ഞതിനാല്‍ ആനയുടെ സമീപത്തേക്ക് പാപ്പാന്‍മാര്‍ക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതര്‍ എത്തി മയക്കു വെടിവെക്കുകയായിരുന്നു. ആന ഇടഞ്ഞതിനെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഇട റോഡുകള്‍ വഴി വാഹനം തിരിച്ചുവിട്ടു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !