ഈരാറ്റുപേട്ട മൂന്നിലവിൽ. രണ്ടുവയസുമാത്രം പ്രായമുള്ള മകൻറെ തലയിൽ ചൂടുവെള്ളമൊഴിച്ച അച്ഛൻ പിടിയിൽ

 കോട്ടയം: രണ്ടുവയസുമാത്രം പ്രായമുള്ള മകൻറെ തലയിൽ ചൂടുവെള്ളമൊഴിച്ച പ്രതി പിടിയിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട മൂന്നിലവിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് മേലുകാവ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.അച്ഛന്റെ ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്‌ക്കൊപ്പം ഇടുക്കിയിൽ നെടുങ്കണ്ടത്തെ വീട്ടിലാണ്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സംഭവം. വീട്ടു വഴക്കിനെ തുടർന്ന് പ്രകോപിതനായ അച്ഛൻ കുട്ടിയുടെ തലയിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മേലുകാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ അമ്മ പരാതി നൽകിയെങ്കിലും ഒളിവിലായിരുന്ന അനൂപിനെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

പ്രതിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ മാദ്ധ്യമ വാർത്തകൾ വന്നതോടെ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

ഇതിനിടെയാണ് മൂന്നിലവിലെ വീടിന് സമീപത്ത് നിന്നും മേലുകാവ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !