കോട്ടയം; ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് ജൽ ജീവൻ പദ്ധതി നടപ്പാക്കുക, ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മണ്ണുമാഫിയകളുമായുള്ള ബന്ധം അവസാനിപ്പിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളായ കുടിവെള്ളം, റോഡ് എന്നീ കാര്യങ്ങളിലുള്ള പ്രശനങ്ങൾ പരിഹരിക്കുവാൻ പഞ്ചായത്ത് അംഗങ്ങൾ തയ്യാറാകണം എന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി ആവശ്യപ്പെട്ടു.കൊടുങ്ങൂർ ടൗണിലെ വെള്ളകെട്ടിന് ഉടൻ പരിഹാരം കാണാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് മധ്യമേഖലാ വൈസ് പ്രസിഡന്റ് ശ്രീ വി എൻ മനോജ് പറഞ്ഞു.
പഞ്ചായത്ത് പ്രെസിഡന്റ് കെ എസ് ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ശ്രീ എൻ ഇ ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് ടി ബി ബിനു, വൈസ് പ്രെസിഡന്റ് എം കെ വിജയ കുമാർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എസ് ബിനു, കെ കെ പ്രകാശ്, പ്രസാദ് അമ്പിയിൽ, ഇ ആർ പ്രസന്നകുമാർ,സജി കാക്കതൂക്കി,വിമൽ ബി,കെ വി പ്രസന്നകുമാർ അരവിന്ദ് അജി, അനീഷ് എം ജെ, ജ്യോതി ബിനു, ശ്രീലജി, കവിതാ പ്രസാദ്,ഗീതാ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.