കോട്ടയം;ബി.എം.എസിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് തന്നെ സംഘിയെന്ന വിളിച്ചാല്‍, ആയിക്കോട്ടെയെന്ന് മറുപടി നല്‍കുമെന്ന് 24 ന്യൂസ് എഡിറ്ററും മാധ്യമ പ്രവര്‍ത്തകയുമായ സുജയ പാര്‍വതി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ മോദി ഭരണത്തിന് കീഴില്‍ രാജ്യം അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഭാരതീയ മസ്ദൂർ സംഘ്. സംഘടിപ്പിച്ച പരിപാടിയില്‍ സുജയ പാര്‍വതി തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞത്
മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയ രംഗത്തേക്ക് ചുവടുമാറ്റുന്ന പ്രവണത ഏതാനും വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ പതിവാണ്. റിപ്പോര്‍ട്ടര്‍ ചാനലിലെ മുന്‍ ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജ് ഇപ്പോള്‍ ആരോഗ്യ മന്ത്രിയാണ്. റിപ്പോര്‍ട്ട് ചാനലിലെ നികേഷ് കുമാര്‍ അഴീക്കോട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. നികേഷ് വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായും മറ്റു പല മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നെന്ന സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ്. സംഘടിപ്പിച്ച വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ബി.ജെ.പി. അനുകൂല രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞ് സുജ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്. സുജയുടെ വാക്കുകള്‍ ഇങ്ങനെ…
പൊതുവെ ബി.എം.എസിന്റെ പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ വരുമ്പോള്‍ കേള്‍ക്കുന്ന ഒരു ചോദ്യം എനിക്കും കേള്‍ക്കേണ്ടി വരും. ‘നിങ്ങള്‍ സംഘിയാണോ, സംഘിയായതുകൊണ്ടാണോ ആ പരിപാടിയില്‍ പോയത്’ എന്നൊക്കെ. ബി.എം.എസിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് സംഘിയാകുകയാണെങ്കില് അതങ്ങ് ആയിക്കോട്ടെ എന്നാണ് എന്റെ മറുപടി. കാരണം, മറ്റു തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി. പോലെയൊക്കെ തന്നെ ആദരിക്കപ്പേടേണ്ട, അതിനേക്കാള്‍ ബഹുമാനിക്കപ്പെടേണ്ട ഒരു സംഘടന തന്നെയാണ്.
കഴിഞ്ഞ ഒമ്പത് വര്‍ഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ അതെന്തൊക്കെയാണെന്ന് തിരിഞ്ഞു നോക്കിയാല്‍ മനസിലാകും. അതിന് മുമ്പും ഇന്ത്യ തന്നെയായിരുന്നു. ഇങ്ങനെയൊരു സമ്മേളനത്തില്‍ വന്നിരുന്ന് ഇങ്ങനെയൊന്ന് കേട്ട് നിങ്ങള്‍ക്ക് കൈയടിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഒമ്പത് വര്‍ഷം മുമ്പ് ഉണ്ടായിരുന്നോ? ഇത്രത്തോളം നിങ്ങളെ ഉയര്‍ത്താന്‍, ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്നോ? കാലം മാറി. ഇന്ത്യയുടെ ചരിത്രത്തില്‍ മാത്രമല്ല. നമ്മുടെ ജീവിതത്തിലൊക്കെ തന്നെ മാറ്റങ്ങള്‍ വരുത്തിയ ഒമ്പത് വര്‍ഷങ്ങളാണ് കടന്നു പോയത്. ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയായ സമയത്ത് ശബരിമലയിലേക്ക് പോകുന്നില്ല, റിപ്പോര്ട്ടിങ്ങിനായാലും എന്ന നിലപാടെടുത്തതിന് തൊഴിലിടത്തില്‍ എനിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അതെന്റെ നിലപാടാണ്, എന്റെ വിശ്വാസവും. നമ്മുടെ നിലപാടും വിശ്വാസവും തമ്മില്‍ അടിയറവ് വച്ച് കിട്ടുന്ന നേട്ടങ്ങള്‍ വേണ്ടെന്ന് വച്ചാണ് ഈ കഴിഞ്ഞ 16 വര്‍ഷവും ഞാന്‍ ജോലി ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം പിന്തുണയ്ക്കുന്നവരുടെ കൈകളിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നത് മൂലം മറ്റു രാഷ്ട്രീയമുള്ളവര്‍ വേട്ടയാടപ്പെടുന്ന രീതി മാറണം. തൊഴിലുറപ്പില്‍ ലിംഗ നീതി ഉറപ്പാക്കാന്‍ തെറ്റിനെ തുറന്ന് എതിര്‍ക്കണം. തന്റെ രാഷ്ട്രീയ ചായ്വും തൊഴിലും കൂട്ടിക്കുഴച്ച് നിശബ്ദയാക്കാന്‍ നോക്കേണ്ട.
തൊഴിലിടങ്ങളില്‍ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന വനിതകളെ അടിച്ചമര്‍ത്തുന്ന കാലം കഴിഞ്ഞു. പരാതി പിന്വലിച്ചോടുന്ന വനിതകളുടെ കാലം കഴിഞ്ഞു. എനിക്കെതിരെ ഒരു അതിക്രമമുണ്ടായാല്‍ ഞാന്‍ ആ സ്ഥാപനത്തിലെ പരാതി പരിഹാരസമിതിയിലേക്ക് ആദ്യം പരാതിപ്പെടുക. എന്നാല്‍, നീതി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ പലരും പാതിവഴിയില്‍ ഇട്ടിട്ടു പോകും. പ്രതിയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ മാനേജ്മെന്റിന്റെ സമ്മര്‍ദ്ദമായി നിങ്ങള്‍ക്കു മുന്നില്‍ വരും. കാരണം പ്രതിയെപ്പോഴും അധികാര ശ്രേണിയില്‍ ഉന്നത സ്ഥാനത്തുള്ളയാളായിരിക്കും. അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കാനുള്ള ഒരു ടീമാണ് ഒപ്പമുള്ളതെങ്കില്‍ നിങ്ങള്‍ ആ പരാതി പിന്വലിച്ചോടുകയല്ല, ഈ നാട്ടിലെ മറ്റു നിയമ സംവിധാനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും സുജയ പാര്‍വതി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.