സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കൊലപാതകശ്രമം തീക്കോയി സ്വദേശി അറസ്റ്റില്‍

കോട്ടയം;തീക്കോയി വെള്ളികുളം കടപ്പാക്കൽ വീട്ടിൽ മാത്യു മകൻ ബിജോയ് മാത്യു (44) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 


ഇയാൾ ഇന്നലെ വൈകിട്ട് പൂവത്തോട് സ്വദേശിയായ ജോബിയിൽ നിന്നും പാട്ടത്തിന് എടുത്ത സ്ഥലത്തിന്റെ പണമിടപാട് ആവശ്യത്തിനായി ഇയാളുടെ വീട്ടിൽ എത്തുകയും തുടർന്ന് അവിടെ വച്ച് ജോബിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന്  കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോബിയെയും വീട്ടുകാരെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. 

ഇത് കണ്ട് തടയാൻ എത്തിയ അയൽവാസികളായ സ്ത്രീകളെയും ഇയാൾ കത്തികൊണ്ട്  ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന്  കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി. എൽ, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, റോയി വി.എം, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !