കോട്ടയം;തലനാട് ഗ്രാമപഞ്ചായത്തിന്റെ 2023- 2024 ലേയ്ക്കുള്ള ഏഴുകോടി എന്‍പത്തിയഞ്ച് ലക്ഷം രൂപാ വരവും ഏഴുകോടി എഴുപത്തിയെട്ട് ലക്ഷം രൂപാ ചെലവുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സോളി ഷാജി അവതരിപ്പിച്ചു. സേവനമേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും മുന്‍തൂക്കം നല്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.തനതുഫണ്ട് ഏറ്റവും കുറവായ തലനാട് പഞ്ചായത്തിനെ വികസനപാതയില്‍ എത്തിയ്ക്കുവാന്‍ ഉതകുന്ന ബഡ്ജറ്റാണിത്. ടൂറിസത്തിന് വലിയ സാദ്ധ്യതകളുള്ള ഇല്ലിക്കക്കല്ല്, മാര്‍മല അരുവി, അയ്യമ്പാറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ശ്രമം നടത്തുമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.
കൂടാതെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജലജീവന്‍ മിഷനുമായി ചേര്‍ന്ന് എല്ലാ വീടുകളിലും ഹൗസ് കണക്ഷന് കൊടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബജറ്റ് അവതരണ പ്രസംഗത്തില്‍ പറഞ്ഞു.
ബഡ്ജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് രജനി സുധാകന് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വല്‍സമ്മ ഗോപിനാഥ് സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.ടി.കുര്യന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രാഗിണി ശിവരാമന്,
മെമ്പര്‍മാരായ ഏ.ജെ സെബാസ്ററ്യന്, റോബിന് ജോസഫ്, രോഹിണീഭായ് ഉണ്ണികൃഷ്ണന്, ദിലീപ് കുമാര്‍, ഷെമീല ഹനീഫ, ബിന്ദു. ബി, സോണി ബിനീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോഫിയാ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആശാ റിജു നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.