കൊച്ചി: കൊച്ചിയിലെ വീട്ടിൽ മകൻ സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി വീട്ടമ്മയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയും ഖലീലയുടെ മകനുമായ രാഹുൽ ഒളിവിലാണ്. കഴിഞ്ഞദിവസം ഖലീലയുടെ വീട്ടിൽ പോലീസും എക്‌സൈസും നടത്തിയ പരിശോധനയിൽ 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.
മകന്റെ കഞ്ചാവ് ഉപയോഗത്തിന് ഖലീല കൂട്ടുനിൽക്കുകയായിരുന്നു. വീട്ടിൽ എക്‌സൈസും കോസ്റ്റല്‍ പോലീസും നടത്തിയ പരിശോധനയികലാണ് മയക്കുമരുന്നിൻ്റെ ശേഖരം പിടിച്ചെടുത്തതും തുടർന്ന് ഖലീലയെ അറസ്റ്റു ചെയ്തതതും. മകൻ വീട്ടിൽ കൊണ്ടുവരുന്ന മയക്കുമരുന്നുകൾ സൂക്ഷിക്കുന്നതും അമ്മയായിരുന്നു. വീട് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ മകൻ്റെ പ്രവർത്തികളെ അനുകൂലിച്ചും ന്യായീകരിച്ചുമായിരുന്നു ഇവർ എക്സൈസിനോട് സംസാരിച്ചത്.
ഈ പ്രായത്തിൽ ഇത്തരത്തിലുള്ള ശീലമൊക്കെ പതിവാണെന്ന രീതിയിലുള്ള ഇവരുടെ പെരുമാറ്റം എക്സൈസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. മകൻ്റെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിച്ചു, മയക്കുമരുന്ന് സൂക്ഷിച്ചു, വീട്ടിൽ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്കഥരെ എതിർത്തു സംസാരിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നത് വലിയ കുറ്റമാണെന്ന് അറിഞ്ഞ് തന്നെയാണ് ഖലീല മകന്റെ പ്രവൃത്തികൾക്ക് കൂട്ടുനിന്നതെന്നാ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.