കാസർകോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ സസാരിക്കവെയാണ് വിദ്യാർത്ഥികൾ കൂകി വിളിച്ച് പ്രതിഷേധിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വേദിയിൽ പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് സദസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ കൂകി വിളിച്ചത്.ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിലും സിലബസ് പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും.ഇതിനാൽ വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിടുകയാണെന്നുമാണ് മുരളീധരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ഇതു കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം തുടർന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.