കൽപറ്റ: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്ക് സ്വന്തം മണ്ഡലമായ വയനാട്ടിൽ വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അപേക്ഷ. പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി രാഹുലിന് വീട് നിർമ്മിച്ചു നൽകണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.
അപേക്ഷ കൽപറ്റ നഗരസഭാ സെക്രട്ടറിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു കൈമാറി.52 വയസ്സായ തനിക്ക് ഇതുവരെ സ്വന്തമായി വീടു പോലുമില്ല എന്ന് രാഹുൽ ഗാന്ധി റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. ഇതിനെ പരിഹസിച്ച് ആണ് ബിജെപിയുടെ അപേക്ഷ. ബിജെപി ജില്ലാ കമ്മിറ്റിയുടെ ലെറ്റർ ഹെഡിലാണ് അപേക്ഷ ലഭിച്ചത്.
അതുകൊണ്ട് തന്നെ നടപടി സ്വീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. കൽപറ്റ നഗരത്തിൽ രാഹുൽ ഗാന്ധിക്ക് വീട് നിർമ്മിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. 'പ്രിയപ്പെട്ട രാഹുൽജിക്ക് സ്വന്തമായി വീടില്ലെന്ന് വളരെ വേദനയോടെ പറഞ്ഞതിന്റെ ദു:ഖം വയനാട്ടുകാർ മനസ്സിലാക്കുന്നു' എന്നും അപേക്ഷയിൽ പരിഹാസമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.