ഇടുക്കി;ചിന്നക്കനാലിൽ അരികൊമ്പന്റെ ആക്രമണത്തിൽ നിന്ന് ചിന്നക്കനാൽ വനമേഖലയിലെ ഊരുകളിൽ താമസിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎംന്റെ നേതൃത്വത്തിൽ ജനങ്ങൾ ദേശീയപാത ഉപരോധിക്കുന്നു,
കോടതി നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തു പ്രശ്നപരിഹാരം കാണുന്ന സമയത്തിനുള്ളിൽ വീണ്ടും ആനയുടെ ആക്രമണം ഉണ്ടാകുമെന്നും ജനങ്ങൾ പറയുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ദേശീയ പാത ഉപരോധത്തിൽ പങ്കെടുക്കുന്നു ഇനി ഒരു ജീവൻ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. അതേസമയം ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ നടത്തുമെന്നും വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ 13പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് നാളെ ജനകീയ ഹർത്താൽ.
റിപ്പോർട്ടർ
ജോഷി മുട്ടുകാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.