കുടയത്തൂരില്‍ ജനകീയ പ്രതിഷേധ വില്ലേജ് ഓഫീസ് മാർച്ച്

കുടയത്തൂർ: അറക്കുളം, കുടയത്തൂർ, മുട്ടം, പഞ്ചായത്തുകളിലെ 130 ഏക്കർ എം.വി.ഐ.പി ഭൂമി റിസർവ്വ് വനമാക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടന്ന കുടയത്തൂർ വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി. വിവിധ സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, സാധാരണക്കാരുൾപ്പെടെയുള്ളവർ പങ്കെടുത്ത വില്ലേജ് ഓഫീസ് മാർച്ച് ജില്ലാ പഞ്ചായത്തംഗം പ്രൊഫ.എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. 

നോട്ടിഫൈഡ് വനമായി 130 ഏക്കർ എം.വി.ഐ.പി ഭൂമി പ്രഖ്യാപിച്ചാൽ ജനസാന്ദ്രതയേറിയ സ്ഥലവാസികൾ ദുരിതപൂർണ്ണമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ടൂറിസമടക്കമുള്ള വികസന പദ്ധതികൾ ഇരുളടയുമെന്നും പ്രെ. എം.ജെ.ജേക്കബ്ബ് പറഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാൻ സോമൻ എസ് നായർ അദ്ധ്യക്ഷത വഹിച്ച കൂട്ടധർണ്ണയിൽ ജനറൽ കൺവീനർ സുജി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, മുൻ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.കെ.മുരളീധരൻ, വി.എൻ കരുണൻ പിള്ള, പുഷ്പ വിജയൻ, 

എസ്.എൻ.ഡി.പി. കുടയത്തൂർ ശാഖാ പ്രസിഡന്റ് സജീവൻ പടിക്കാപറമ്പിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ, മൈക്കിൾ മാത്യൂ പുരയിടം, ഡോ. തോംസൺ പിണക്കാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബ ചന്ദ്രശേഖരൻ, ബിന്ദു സുധാകരൻ, ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, രാജു സി ഗോപാൽ, റ്റി.കെ. ബഷീർ, റോയി കളത്തിമറ്റം, കെ.ആർ ബിനോസ്, ജെന്റിൽ കാഞ്ഞിരത്തിങ്കൽ, പ്രിൻസ് പനച്ചിക്കൽ, ബേബി പള്ളിവാതുക്കൽ, മാത്യൂ പനച്ചിക്കൽ, ചാണ്ടി ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.

 കൂട്ടധർണ്ണയ്ക്ക് മുന്നോടിയായി കുടയത്തൂർ ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനും ധർണ്ണയ്ക്കും റ്റി.സി ചെറിയാൻ, മൂസ വാകച്ചേരിയിൽ, റ്റി എം.ചന്ദ്രശേഖര പിള്ള , ലൂക്കാച്ചൻ മൈലാടൂർ, വിജയൻ ഓമറ്റത്തിൽ, റഹിം മണിയം കാലായിൽ, ജോസ് മണ്ണൂർ, കുരുവിള വേരുങ്കൽ, തങ്കച്ചൻ കുന്നേൽ, ബിജു മാട്ടേൽ, സന്തോഷ് കാവുകാട്ട്, ഹരിദാസ് വളകാലിൽ, ജോസഫ് ജോർജ്ജ് അരീക്കാട്ട്, റെജി തേക്കും കാട്ടിൽ, സത്യൻ ചിറ്റടിച്ചാലിൽ എന്നിവർ നേതൃത്വം നൽകി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !