ഇടുക്കി; കഞ്ഞിക്കുഴിയിൽ കട ബാദ്ധ്യത മൂലം ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കുടുംബനാഥൻ ബിജുവും ഭാര്യ ടിന്റുവും മരിച്ചു.

 ഇടുക്കി; കഞ്ഞിക്കുഴിയിൽ കട ബാദ്ധ്യത മൂലം ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിൽ കുടുംബനാഥൻ ബിജുവും ഭാര്യ ടിന്റുവും മരിച്ചു.

ഇവരുടെ മൂന്ന് കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇടുക്കി കഞ്ഞിക്കുഴി പുന്നയാർ കാരാടിയിൽ ബിജു, ടിന്റു ദമ്പതികളാണ് വിഷം കഴിച്ച് മരിച്ചത്. ഇവരോടൊപ്പം 11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികൾക്കും വിഷം നൽകിയിരുന്നെങ്കിലും ഇവരുടെ ജീവൻ നഷ്ടപ്പെട്ടില്ല. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മണിയോടെ 11 വയസുള്ള പെൺകുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുമ്പോഴാണ് അയൽവാസികൾ അറിയുന്നത്.

കഞ്ഞിക്കുഴി പൊലീസിൽ അറിയിച്ച ശേഷം ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ഉപ്പുവെള്ളം നൽകി കുട്ടികളെ ഛർദ്ദിപ്പിക്കുകയായിരുന്നു. ബിജുവിന്റെയും ടിന്റുവിന്റെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !