ഇടുക്കി: കൊന്നത്തടി മാങ്ങാപ്പാറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊന്നത്തടി തെള്ളിപ്പടവിൽ ആശംസ്(22) ആണ് അറസ്റ്റിലായത്. സിബി (42), ഭാര്യ ജയ (38), സിബിയുടെ മാതാവ് മാതാവ് ശോഭന (68) എന്നിവരെയാണ് വെട്ടി പരുക്കേൽപ്പിച്ചത്. പരുക്കേറ്റ സിബിയുടെ മകൻ ആരോമലുമായുള്ള വൈരാഗ്യത്തിലാണ് ആശംസ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തൂവൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ സിബി ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റ സിബി - ജയ ദമ്പതികളുടെ മകൻ ആരോമലിന്റെ സുഹൃത്താണ് ആക്രമണം നടത്തിയ ആശംസ്. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാൻ എന്ന് പറഞ്ഞ് ആശംസ് ആരോമലിന്റെ വീട്ടിലെത്തി. ആരോമൽ വീട്ടിൽ ഇല്ലെന്ന് അറിയിച്ചതോടെ പിതാവിൻ്റെ കഴുത്തിനും കൈയ്ക്കും വെട്ടി പരിക്കേൽപ്പിച്ചു. ബഹളം കേട്ട് സമീപത്തെ വീട്ടിൽ നിന്നും ഇറങ്ങിവന്ന സിബിയുടെ ഭാര്യ ജയ, അമ്മ ശോഭന എന്നിവരെടേയും കൈക്ക് വെട്ടി പരുക്കേൽപ്പിച്ചു.
ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ കുടുംബത്തെ അയൽവാസികളാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ സുഹൃത്തിനെതിരെ പരാതി ഇല്ലെന്ന് പറഞ്ഞുക്കൊണ്ട് ആരോമൽ രംഗത്തെത്തി. ആരോമൽ കുടുംബത്തെ കാണാൻ ആശുപത്രിയിൽ എത്തിയത് നേരിയ സംഘർഷത്തിന് ഇടയാക്കി. മുമ്പ് അടിമാലിയിൽ വ്യാപാരികളെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ആരോമലും ആശംസും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.