ആലപ്പുഴ ;അമ്പലപ്പുഴ പുറക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ആലപ്പുഴ;അമ്പലപ്പുഴ പുറക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു,

വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന  പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാർ(50) ആണ് മരിച്ചത്.

ദേശീയ പാതയിൽ പുറക്കാട് പുത്തൻനടക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ബന്ധു അടൂർ ഇളമ്പള്ളി സൗപർണികയിൽ നിധിനെ (31) വിമാനത്താവളത്തിൽ നിന്ന് വിളിച്ചുകൊണ്ടുവരുകയായിരുന്നു. 

നിയന്ത്രണം തെറ്റിയ കാർ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.പരിക്കേറ്റ നിധിൻ, കാർ യാത്രക്കാരനായ നൂറനാട് പള്ളിക്കൽ ബാബു എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !