ബെംഗളൂരു: ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന് (28) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ആണ്‍സുഹൃത്തും മലയാളിയുമായ ആദേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് അപകടം നടന്നത്. അപകടത്തിന് നാല് ദിവസം മുമ്പാണ് അര്‍ച്ചന ദുബായിയില്‍ നിന്നെത്തിയത്.
ആദേശ് താമസിക്കുന്ന കോറമംഗലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അര്‍ച്ചന കാലു തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദേശിന്റെ വിശദീകരണം.
എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് ആദേശ്. ദുബായിയില്‍ അന്താരാഷ്ട്ര വിമാന കമ്പനിയില്‍ ജീവനക്കാരിയും മോഡലുമാണ് അര്‍ച്ചന. ഇരുവരും ഒരു ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നതെന്നും ആറു മാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.അര്‍ച്ചന ആദേശിനെ കാണാന്‍ പലതവണ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.
ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും സംഭവം നടന്ന രാത്രി ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനം തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. ബഹളത്തിനിടെ യുവതി ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നല്കി. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ പ്രയാസമാണെന്നും യുവതിയെ ആദേശ് കൊലപ്പെടുത്തിയതിന് തന്നെയാണ് സാധ്യതയെന്നും ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സി കെ ബാവ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.