അയർലണ്ട് പ്രൊവിൻസ് ഡബ്ള്യു എം സി വുമൺസ് ഫോറം ഉദ്ഘാടന സമ്മേളനവും, വനിതാ ദിനാചരണവും സംഘടിപ്പിച്ചു

ഡബ്ലിൻ : അയർലണ്ടിലേക്ക് ചേക്കേറിയ മലയാളി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന അയർലണ്ടിലെ ആദ്യ വനിതാ ഫോറത്തിന് 2023 മാർച്ച്‌ 11ന് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന വിമൻസ് ഫോറം ഉദ്ഘാടന ചടങ്ങിൽ ഡബ്ള്യു എം സി , ഗ്ലോബൽ വിമൻസ് ഫോറം എന്നിവയുടെ ഗ്ലോബൽ, റീജിയണൽ, പ്രൊവിൻസ് നേതാക്കൾ ഓൺലൈനായി പങ്കെടുത്തു.


ഈ വർഷത്തെ യുഎൻ മോട്ടോ “ഡിജിറ്റൽ : ഇന്നോവേഷൻ ആൻഡ് ടെക്നോളജി ഫോർ ജൻഡർ ക്വാളിറ്റി” എന്നതായിരുന്നു മീറ്റിംഗിന്റെതീം. എല്ലാ സ്ത്രീകൾക്കും തുല്യതയും ഐക്യവും പ്രതിനിധീകരിച്ച് ഫോറത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. ഷിമ്മി ജിമ്മിയുടെ മനോഹരമായ പ്രാർത്ഥന ഗാനത്തോടെ യോഗത്തിന് തുടക്കം കുറിച്ചു. 

ഗ്ലോബൽ ഡബ്ള്യു എം സി വനിതാ ഫോറം വൈസ് പ്രസിഡന്റും അയർലണ്ട് വിമൻസ് ഫോറം ചെയർപേഴ്സണുമായ ജിജ വർഗീസ് അംഗങ്ങളെ സ്വാഗതം ചെയ്തു. ഈ ഫോറം ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജീജ പറഞ്ഞു. ഇത് പുരുഷന്മാരുമായുള്ള യുദ്ധമല്ല, മറിച്ച് ഭാവി തലമുറകയ്ക്കായി സ്ത്രീകൾക്ക് നൽകാൻ കഴിയുന്ന മാറ്റങ്ങളും അതിനായുള്ള മനോഭാവവുമാണ് പ്രധാനം.

തുല്യത വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയെയും യുവതയെയും പിന്തുണയ്ക്കുന്നത്തോടെ ഇത് സാധ്യമാകുമെന്ന് പറഞ്ഞു. ശ്രീമതി രാജി ഡൊമിനിക് (ഇയു റീജിയണൽ പ്രതിനിധി) കൃത്യതയോടെ യോഗം നിയന്ത്രിച്ചു. ഉന്നതവിദ്യാഭ്യാസമുള്ള സമൂഹങ്ങൾക്കിടയിലും പലപ്പോഴും വനിതാ നേതാക്കളുടെ മൂല്യം ഇകഴ്ത്തി കാണുന്നതായി അവർ പറഞ്ഞു. 

ഡബ്ള്യു എം സി വിമൻസ് ഫോറം അയർലണ്ട് പ്രസിഡന്റ് ജൂഡി ബിനു അധ്യക്ഷ പ്രസംഗം നടത്തി. ഈ ഫോറത്തിന്റെ വിജയത്തിനായി സമയം കണ്ടെത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ഓരോ അംഗങ്ങളെയും അഭിനന്ദിച്ചു. ഡബ്ള്യുഎംസി ഗ്ലോബൽ & റീജിയണൽ ലീഡേഴ്‌സായ എം ആർ ഗോപാലപിള്ള, ജോൺ മത്തായി, സാം ഡേവിഡ്, ജോളി തടത്തിൽ, മേഴ്സി തടത്തിൽ, ഡോ. ലളിത മാത്യു,പിന്റോ, രാജുകുന്നക്കാട്ട്, ഷൈബു കട്ടിക്കാട്ട്, ബിജു ജോസഫ് വൈക്കം,ദീപു ശ്രീധർ, 

ബിജു സെബാസ്റ്റ്യൻ,ജോളി പടയാട്ടി,സിന്ധു,സരിത, ശ്രീജ മറ്റ് ഡബ്ല്യുഎംസി പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. കലാ- സാംസ്കാരിക പരിപാടികളിൽ മികച്ച സംഘാടനമാണ് ലീന ജയൻ (ജനറൽ സെക്രട്ടറി) നടത്തിയത്.ഫിജി സാവിയോ, മഞ്ജു റിന്റോ,ജെയ്സി ബിജു ,നവമി, ലീന ജയൻ എന്നിവരുടെ നൃത്താവിഷ്കാരം കാണികൾക്ക് ഏറെ ഹൃദ്യാനുഭവമായി.

 ജെയ്നി സ്റ്റീഫന്റെ കവിതാലാപനവും, നവമി സനുലാലിന്റെ നൃത്തവും, ഫിജി സാവിയോയുടെ (വൈസ് പ്രസിഡന്റ്) നൃത്ത അധ്യാപന സെഷനും കൂടാതെ മലയാള നിത്യഹരിത ഗാനങ്ങൾ ആലപിച്ചതും കാണികൾക്ക് ഏറെ പ്രിയങ്കരമായി.നിലവിലുള്ള ഭാരവാഹികൾക്ക് പുറമെ പി ആർ ഒ & മീഡിയ മോഡറേറ്ററായി ഷിമ്മി ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. 

സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വിമൻസ് ഫോറം എങ്ങനെ സഹായിക്കുമെന്നും യോഗം ചർച്ച ചെയ്തു.കമ്മ്യൂണിറ്റി പങ്കാളിത്തം, സാംസ്കാരികം,ടാലന്റ് ഡെവലപ്‌മെന്റ്, ഔട്ട്‌ഡോർ ആക്‌റ്റിവിറ്റികൾ, ആർട്ടിസ്റ്റിക്, റീഡേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് ഫോറം തുടങ്ങി വിവിധ ഉപ ഫോറങ്ങൾക്കും തുടക്കമിട്ടു.

ലീന ജയൻ (ജനറൽ സെക്രട്ടറി) നേരിട്ടും ഓൺലൈനായും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.18 അംഗങ്ങൾ നേരിട്ടും 10 അംഗങ്ങൾ ഓൺലൈനിലും പങ്കെടുത്തു. ഡിജിറ്റൽ മീഡിയയുടെ സാങ്കേതിക സഹായത്തിന് ജൂഡി ബിനുവിന്റെ മകൾ കുഞ്ഞാറ്റയ്ക്ക് പ്രത്യേക നന്ദിഅറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !