പരിഹാസങ്ങളും വിമർശനങ്ങളും ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് വരലക്ഷ്മി ശരത്കുമാർ

 മമ്മൂട്ടിയുടെ കസബയിലൂടെ മലയാളികകൾക്കും ഏറെ പരിചിതയാണ് തെന്നിന്ത്യൻ താരപുത്രി വരലക്ഷ്മി ശരത്കുമാര്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന വരലക്ഷ്മി സിനിമയിലെ തുടക്ക സമയത്ത് തന്റെ ശരീര പ്രകൃതി കാരണം പല രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്.

ഒന്നാമതായി ശബ്ദത്തിന്റെ പേരിലുള്ള പരിഹാസമാണ് നടിക്ക് കേള്‍ക്കേണ്ടി വന്നത്. പുരുഷശബ്ദത്തോട് സാമ്യം തോന്നുന്നുവെന്നായിരുന്നു പ്രധാന പരിഹാസം. ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ നടി ഇത്തരം കളിയാക്കലുകൾക്ക് വരലക്ഷ്‍മി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

എന്റെ ശരീരം എന്റെ അവകാശം എന്നായിരുന്നു നടിയുടെ മറുപടി. ‘നടിയായാല്‍ ഇങ്ങനെ ഇരിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. ശരീരഭാരം കൂടിയപ്പോള്‍ എനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ തെലുങ്കില്‍ ആണ് കൂടുതല്‍ അഭിനയിക്കുന്നത്. 

തെലുങ്ക് സിനിമയില്‍ കഥാപാത്രങ്ങള്‍ ഇന്ന വിധത്തില്‍ ആകണം എന്നൊക്കെ ഉണ്ട്. അതിനു കൂടി വേണ്ടിയാണു ഞാന്‍ വണ്ണം കുറച്ചത്. ഒരിക്കലും മറ്റാരും പറയുന്നത് കേള്‍ക്കരുത്. നിങ്ങള്‍ക്ക് എന്താണ് നല്ലതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അത് ചെയ്യുക’ – താരം പങ്കുവച്ചു 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !