കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. 'ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കിൽ കൊതുകുവരും ' എന്നുപോലും കൊവിഡ്കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയൻ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്തുകൊണ്ടാണെന്ന് വി മുരളീധരൻ ചോദിച്ചു.
മാലിന്യസംസ്ക്കരണത്തിൽപ്പോലും നടത്തിയ ബന്ധുനിയമനം വരുത്തിവച്ച ദുരന്തത്തിൻറെ ഉത്തരവാദിത്തത്തിൽനിന്ന് പിണറായി വിജയന് ഒളിച്ചോടാൻ സാധിക്കില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം. 'ജനം പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിൻറെ മുഖ്യമന്ത്രി എവിടെയാണ്? മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങളുടെ അഴിമതിയുടെ മാലിന്യം കവർന്നെടുക്കുന്നത്.
ഈ തലമുറയുടെ മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള വരുംതലമുറയുടെ അവകാശം കൂടിയാണ് നിങ്ങളുടെ കെടുകാര്യസ്ഥത ഇല്ലാതാക്കിയത്'. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് കരാർ നൽകാൻ മുൻകയ്യെടുത്ത മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ബ്രഹ്മപുരം തീപിടുത്തിൽ ജനം പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിൻറെ മുഖ്യമന്ത്രി എവിടെയാണ് ?'ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കിൽ കൊതുകുവരും ' എന്നുപോലും കോവിഡ്കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയൻ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്ത് ? ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധർ വിശേഷിപ്പിച്ച ദുരന്തമുഖത്ത്, 'ക്യാപ്റ്റൻ' എവിടെയെന്ന് മാധ്യമങ്ങളും അന്വേഷിക്കാത്തത് അദ്ഭുതകരം!
മാലിന്യസംസ്ക്കരണത്തിൽപ്പോലും നടത്തിയ 'ബന്ധുനിയമനം' വരുത്തിവച്ച ദുരന്തത്തിൻറെ ഉത്തരവാദിത്തത്തിൽ നിന്ന് നിങ്ങൾക്ക് ഒളിച്ചോടാനാവില്ല ശ്രീ.പിണറായി വിജയൻ....മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങളുടെ അഴിമതിയുടെ മാലിന്യം കവർന്നെടുക്കുന്നത്....ഈ തലമുറയുടെ മാത്രമല്ല , ആരോഗ്യത്തോടെ ജീവിക്കാനുള്ള വരുംതലമുറയുടെ അവകാശം കൂടിയാണ് നിങ്ങളുടെ കെടുകാര്യസ്ഥത ഇല്ലാതാക്കിയത്....
വൈക്കം വിശ്വൻറെ കുടുംബത്തിൻറെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാർ നൽകാൻ മുൻകയ്യെടുത്ത പിണറായി വിജയൻറെ മൗനം ദുരൂഹമാണ്...ആഴത്തിൽ തിരഞ്ഞാൽ അഴിമതിയുടെ ദുർഗന്ധം തൻറെമേൽ നിന്നും വമിക്കും എന്നറിയുന്നതിനാലാണോ മൗനം പാലിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം."രണ്ടു ദിവസം കൊണ്ട് തീ കെടുത്തും" എന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിലാണ്…!'ആമസോൺ കാടുകളിലെ തീപിടുത്തത്തിനെ'തിരെ ഡൽഹിയൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കൾ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.