മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 തൃശൂര്‍: മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സബീന (30) യാണ് മരിച്ചത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന മലയാളിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയായ സുഹൃത്ത് ഷഹാസാണ് അറസ്റ്റിലായത്. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന. വിവാഹമോചിതയായ സബീന മൈസൂരുവിലെ ബോഗാഡിയിലായിരുന്നു താമസം. പലപ്പോഴും ഇരുവരും ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. 

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതിയെ കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയം സുഹൃത്ത് ഷഹാസ് സബീനയുടെ ഒപ്പമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സബീനയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഷഹാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സബീനയ്ക്ക് പത്ത് വയസുള്ള ഒരു മകനുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !