രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യം; കോൺഗ്രസ് ഭരണഘടനയെ വെല്ലുവിളിക്കുന്നു: വി. മുരളീധരൻ

കോടതി വിധിക്ക് എതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യൻ ഭരണഘടനയേയും വെല്ലുവിളിക്കുയാണ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 


രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നൽകുന്നില്ല. അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടനാ നടപടി മാത്രമാണെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു. 

ഡൽഹി;അറുപത് വർഷം രാജ്യം ഭരിച്ച ഒരു ദേശീയ പാർട്ടിയുടെ സമ്മുന്നതനായ നേതാവിന് ചേർന്നതല്ല രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായ വാക്കുകൾ. രാഹുലിന്‍റെ ധാർഷ്ട്യമാണ് രാജ്യം കാണുന്നത്. 

ഇന്ദിരഗാന്ധി അധികാരം ഉപയോഗിച്ച് കോടതി വിധികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യം കണ്ടതാണ്. രാഹുൽ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ന് അവസരം ഉണ്ടെങ്കിൽ അതും ചെയ്തേനെ എന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

പിന്നാക്ക സമുദായത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. മുൻപും മാന്യതയില്ലാത്ത പ്രസ്താവനകൾ രാഹുലിൽ നിന്ന് രാജ്യം കേട്ടതാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കാവൽക്കാരൻ കള്ളനെന്ന പരാമർശത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ടുപോയത് കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ്. ഇനിയെങ്കിലും അവിവേകം നിറഞ്ഞ പ്രസ്താവനകൾ നടത്താതിരിക്കാൻ രാഹുൽ ജാഗ്രത കാണിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു. 

മഹാത്മഗാന്ധിയാണ് മാതൃകയെന്ന് പറയുന്നവർ ഗാന്ധിജി ചെയ്തപോലെ ജാമ്യമെടുക്കാതെ നിയമനടപടികളെ നേരിടുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.ജനതയോട് മാപ്പ് പറയാൻ രാഹുൽ ഗാന്ധി തയ്യാറാകണെമന്നും വി. മുരളീധരൻ പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !