ന്യൂഡല്‍ഹി: ലോക തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ സിപിഐയുടെ പേര് ഉള്‍പ്പെടുത്തിയത് തിരുത്തി സിഡ്നി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ്. സിപിഐ എന്നത് സിപിഐ (മാവോയിസ്റ്റ്) എന്നാക്കിയാണ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഴയ പട്ടിക ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി സംഘടന അറിയിച്ചു.പട്ടികയില്‍ സിപിഐയെന്ന് രേഖപ്പെടുത്തിയതിനെതിരെ ബിനോയ് വിശ്വം എംപി അടക്കമുള്ള നേതാക്കള്‍ സംഘടനയെ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റ് തിരുത്തിയത്. ഐഎസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്നു സിപിഐ എന്ന് രേഖപ്പെടുത്തിയിരുന്നത്.
സംഭവത്തില്‍ സംഘടനയുടെ വിശദീകരണം ഇങ്ങനെ: 'ഡ്രാഗണ്‍ഫ്ലൈയുടെ ടെററിസം ട്രാക്കറിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെറ്റ് മനസിലാക്കിയ ഉടന്‍ ഞങ്ങള്‍ നടപടിയെടുത്തു. റിപ്പോര്‍ട്ടില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചതിനും വിഷയം ശ്രദ്ധയില്‍ പെടുത്തിയതിനും നന്ദി.'ആദ്യ പട്ടിക ഉപയോഗിച്ച് വിവിധ സംഘടനകള്‍ വ്യാപകപ്രചരണം നടത്തിയിരുന്നു. സിപിഐ തീവ്രവാദസംഘടനയാണെന്ന പേരിലാണ് തെക്കേ ഇന്ത്യയില്‍ അടക്കം പ്രചരണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.