ന്യൂഡൽഹി: യുക്രൈനിലെ യുദ്ധം കാരണം ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരമൊരുക്കി കേന്ദ്ര സര്‍ക്കാർ. മെഡിക്കൽ കോളേജുകളിൽ പ്രവേശിക്കാതെ തന്നെ നിലവിലെ എൻഎംസി സിലബസ് പ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം. എംബിബിഎസ് പരീക്ഷയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവുമാണ് ഇത്തരത്തിൽ എഴുതാൻ സാധിക്കുന്നത്.തിയറിക്കും പ്രാക്ടിക്കലിനും ഇത് ബാധകമാണ്. ഈ അവസരം ഒരു തവണ മാത്രമേ വിദ്യാർത്ഥികൾക്ക് ലഭിക്കുകയുളളൂ. തെരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണ് പ്രാക്ടിക്കല്‍ നടത്തുക.
വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിനുള്ളിൽ പരീക്ഷ എഴുതി വിജയിക്കാം. ഒന്നാം ഘട്ടം വിജയിച്ചാൽ മാത്രമേ രണ്ടാം ഘട്ട പരീക്ഷ എഴുതാൻ സാധിക്കുകയുളളു. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാര്‍ഥികള്‍ രണ്ട് വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ആദ്യ വര്‍ഷം സൗജന്യമായിരിക്കും എന്നാൽ രണ്ടാം വര്‍ഷം തുക നല്‍കേണ്ടതുണ്ട്.
ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എംബിബിഎസ് അവസാന വർഷ പരീക്ഷ എഴുതാൻ അനുമതി നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീം കോടതിയെ അറിയിച്ചു. പഠനത്തിന്റെ അവസാന വർഷം യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.