പട്ന: ബിഹാറില്‍ 20 വയസ്സുകാരനെകൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കത്തികൊണ്ട് നൂറിലധികം തവണ കുത്തേറ്റ നിലയിലാണ് ഇയാളുടെ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെത്തിയത്. സിതാമര്‍ഹി സിറ്റി സ്വദേശിയായ ചിന്തു എന്നയുവാവാണ് മരിച്ചത്. ചിന്തുവിന്റെ ദേഹത്തും മുഖത്തും ആഴത്തിലുള്ള കുത്തേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
മരിച്ചയാളെ ചൊവ്വാഴ്ച മുതല്‍ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ബുധനാഴ്ച പ്രദേശവാസികളും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാമ മഹാതോ എന്ന തന്റെ അയല്‍വാസിയാണ് ചിന്തുവിനെ കൊലപ്പെടുത്തിയതെന്ന് ചിന്തുവിന്റെ സഹോദരന് ആരോപിച്ചു. ഹോളി ദിനത്തില്‍ ചിന്തുവും മഹാതോയും തമ്മില്‍ തര്‍ക്കമുണ്ടായതായി അദ്ദേഹം പറഞ്ഞു.
ഒരു മാസം മുമ്പാണ് ചിന്തു വിവാഹിതനായതെന്നും സ്ക്രാപ്പ് ഡീലറായി ജോലി ചെയ്തിരുന്നതായും മരിച്ചയാളുടെ സഹോദരന് പോലീസിനോട് പറഞ്ഞു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ തെരുവ് ഉപരോധിച്ചു. പ്രദേശത്തേക്കുള്ള പല റൂട്ടുകളിലും നിയന്ത്രണം ഏർപ്പെടുത്തിയതായും ഗതാഗതം വഴിതിരിച്ചുവിടേണ്ടി വന്നതായും പോലീസ് പറഞ്ഞു. കൂടാതെ, മരിച്ചയാളുടെ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.