കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണം കടത്താൻ ശ്രമിച്ച മലയാളിയായ പിതാവ് അറസ്റ്റിൽ

 മംഗളൂരു: കുഞ്ഞിനെ ഉപയോഗിച്ച്‌ വിദേശത്തുനിന്ന് സ്വർണം കടത്താൻ ശ്രമം. രണ്ടുവയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപയോഗിച്ചാണ് മലയാളിയായ പിതാവ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തു.

കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്‌കാനിങിനിടെയായിരുന്നു സ്വർണം കണ്ടെത്തിയത്. 


പിതാവും കുഞ്ഞും ദുബായിൽ നിന്നും എത്തിയതായിരുന്നു. പിതാവിനെ ചോദ്യം ചെയ്തതിനുപിന്നാലെ ഇയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണവും കണ്ടെത്തി. 1.350 കിലോ സ്വർണമാണ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരും. കേസിൽ കുഞ്ഞ് ഉൾപ്പെട്ടതിനാൽ മറ്റു വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !