ഇടുക്കി;ഉടുമ്പഞ്ചോല എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ വിനോദ് കെ-യുടെ നേതൃത്തിൽ ഉടുമ്പഞ്ചോല എക്‌സൈസ് റെയിഞ്ച് പാർട്ടിയും ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയും നടത്തിയ സംയുക്ത പരിശോധനയിൽ. പുറ്റടി അച്ഛൻകാനം കരയിൽ വെച്ച് ആറാംമൈൽ പുത്തൻപുരയ്ക്കൽ വീട്ടിൽ സലിം മകൻ റെനിഫ്,രണ്ടാംമൈൽ ചുരുക്കുഴിയിൽ വീട്ടിൽ രാജപ്പൻ മകൻ അമ്പാടികുട്ടൻ, പട്ടുമല കരയിൽ ശക്തിവേൽ മകൻ നിഷാന്ത് എന്നിവർ സഞ്ചരിച്ചിരുന്ന KL 37 F 0634 R1 5 bike, K L 37 E 0477 KTM BIKE ൽ നിന്നും 350 ഗ്രാം കഞ്ചാവ് കണ്ടെത്തി.
ഇവരുടെ പേരിൽ കേസ് എടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്ത് ടി വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നാലാം പ്രതി ആയ കാഞ്ഞിരപ്പള്ളി മടുക്ക കരയിൽ തൊടുപിനിയിൽ വീട്ടിൽ അനിയൻ തമ്പുരാൻ എന്ന ആൾ ഓടിരക്ഷപെട്ടു. ടി കേസ് എൻഡിപിഎസ് ആക്ട് 20(b)(ii)a,60(3),29 വകുപ്പുകൾ പ്രകാരം ഉടുമ്പൻചോല റെയിഞ്ചിലെ എൻഡിപിഎസ് സി ആർ 13/23 ആയി രജിസ്റ്റർ ചെയ്തു. ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനൂപ് വി പി, പ്രിവന്റീവ് ഓഫീസർ ഷിജു ദാമോദരൻ,ഉടുമ്പഞ്ചോല റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ മനോജ് മാത്യു, യൂനുസ് ഈ എച്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിൽസ് ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.