ഇടുക്കി;കട്ടപ്പന താലൂക്ക് ആശുപത്രിയിൽ 25 സന്ധി മാറ്റിവക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി .2020 അവസാനത്തോടെ ആണ് പുതുതായി നിർമിച്ച ഓപ്പറേഷൻ തീയറ്റർ പ്രവർത്തനം ആരംഭിച്ചതു.അതിന് ശേഷം ഏകദേശം 1000 ശസ്ത്രക്രിയകൾ ഇവിടെ നടത്താൻ കഴിഞ്ഞിട്ടുണ്ട് . ഹൈറേഞ്ചിലെ സർക്കാർ ആശുപത്രികളിൽ സന്ധി മാറ്റിവക്കൽ ശസ്ത്രക്രിയകൾ നടക്കുന്നത് വളരെ വിരളമായിരുന്നതിനാൽ, ഇവിടുള്ള സാധാരണക്കാരായ ജനങ്ങൾക്ക് കോട്ടയം മെഡിക്കൽ കോളേജ് പോലുള്ള ദൂരെയുള്ള ആശുപത്രികളായിരുന്നു ഏക ആശ്രയം.
ഈ ബുദ്ധിമുട്ടിനു പരിഹാരമായാണ് 2022 മേയ് മാസത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആരംഭിച്ചത്. കഴിഞ്ഞ 10 മാസം കൊണ്ട് 23 മുട്ട് മാറ്റിവയ്ക്കലും ( Total Knee Replacement), 2 ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ്( Total Hip Replacement) ഇവിടെ പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ 2.5 മുതൽ 3.5 ലക്ഷം രൂപ വരെ ചിലവ് വരുന്ന ഈ ശസ്ത്രക്രിയകൾ , കേരള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും സൗജന്യമായാണ് ഇവിടെ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.