ആരോഗ്യ മേഖലയിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കി ഇടുക്കി ജില്ല.

 



ഇടുക്കി;കട്ടപ്പന താലൂക്ക് ആശുപത്രിയിൽ 25 സന്ധി മാറ്റിവക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി .2020 അവസാനത്തോടെ ആണ് പുതുതായി നിർമിച്ച ഓപ്പറേഷൻ തീയറ്റർ പ്രവർത്തനം ആരംഭിച്ചതു.അതിന് ശേഷം ഏകദേശം 1000 ശസ്ത്രക്രിയകൾ ഇവിടെ നടത്താൻ കഴിഞ്ഞിട്ടുണ്ട് . ഹൈറേഞ്ചിലെ സർക്കാർ ആശുപത്രികളിൽ സന്ധി മാറ്റിവക്കൽ ശസ്ത്രക്രിയകൾ നടക്കുന്നത് വളരെ വിരളമായിരുന്നതിനാൽ, ഇവിടുള്ള സാധാരണക്കാരായ ജനങ്ങൾക്ക് കോട്ടയം മെഡിക്കൽ കോളേജ്‌ പോലുള്ള ദൂരെയുള്ള ആശുപത്രികളായിരുന്നു ഏക ആശ്രയം.

ഈ ബുദ്ധിമുട്ടിനു പരിഹാരമായാണ് 2022 മേയ് മാസത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആരംഭിച്ചത്. കഴിഞ്ഞ 10 മാസം കൊണ്ട് 23 മുട്ട് മാറ്റിവയ്ക്കലും ( Total Knee Replacement), 2 ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ്( Total Hip Replacement) ഇവിടെ പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ 2.5 മുതൽ 3.5 ലക്ഷം രൂപ വരെ ചിലവ് വരുന്ന ഈ ശസ്ത്രക്രിയകൾ , കേരള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും സൗജന്യമായാണ് ഇവിടെ നടക്കുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !