മോസ്കോ: "അമേരിക്കന്‍ ഡ്രോണുമായി കൂട്ടിയിടിച്ച് റഷ്യന്‍ ജെറ്റ്" കരിങ്കടലില്‍ അപൂര്‍വ സംഭവം. റഷ്യയുടെ എസ്യു 27 വിമാനം അമേരിക്കയുടെ ഡ്രോണുമായി കൂട്ടിയിടിച്ചു. യുഎസ് എംക്യു 9 ഡ്രോണുമായിട്ടാണ് റഷ്യന്‍ വിമാനം കൂട്ടിയിച്ചത്. അന്താരാഷ്ട്ര വ്യോമപാതയില്‍ എംക്യു ഡ്രോണ്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് യുഎസ് വ്യോമസേന ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു.
അന്താരാഷ്ട്ര വ്യോമ മേഖലയില്‍ തങ്ങള്‍ സാധാരണ ഓപ്പറേഷന്‍സ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് റഷ്യന്‍ വിമാനം ഇടിച്ചതെന്ന് യുഎസ് വ്യോമസേന അറിയിച്ചിരുന്നു.അമേരിക്കന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം ആളില്ലാത്ത ഡ്രോണ്‍ ഇതോടെ ലാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
യുഎസ്. അന്താരാഷ്ട്ര വ്യോമപാതയില്‍ എംക്യു ഡ്രോണ്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് യുഎസ് വ്യോമസേന ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. അതേസമയം ഡ്രോണ്‍ പൂര്‍ണമായും നശിച്ചുവെന്നും ഹെക്കര്‍ പറഞ്ഞു. യുഎസ് ഈ നിരീക്ഷണം തുടരുമെന്നും, റഷ്യ സുരക്ഷിതമായി വിമാനം പറത്തണമെന്നും ജനറല്‍ നിര്‍ദേശിച്ചു. ഈ കൂട്ടിയിടിക്ക് മുമ്പ് എസ്യു 27 വിമാനങ്ങള്‍ വിമാനം പുറത്തേക്ക് ഒഴിച്ച് കളഞ്ഞു. തുടര്‍ന്ന് എംക്യു ഡ്രോണുകള്‍ക്ക് മുന്നിലൂടെ ഒട്ടും ശ്രദ്ധയില്ലാതെ പറത്തിയെന്നാണ് യുഎസ് സൈന്യം പറയുന്നത്.
പാരിസ്ഥിതകമായി അനുയോജ്യമല്ലാത്ത ശബ്ദത്തിലൂടെയും, തീര്‍ത്തും പ്രൊഫഷണല്‍ അല്ലാത്ത രീതിയിലും ഇവര്‍ വിമാനം പറത്തിയെന്നുമാണ് യുഎസ്സിന്റെ ആരോപണം. രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് യുഎസ് പറയുന്നത്. നേരത്തെ എഎഫ്പിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രസ്സല്സിലുള്ള നാറ്റോ നയതന്ത്രജ്ഞരും സംഭവം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീളുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നാറ്റോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം റഷ്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ പ്രശ്നത്തെ പരിഹരിക്കാന്‍ ഈ ചര്‍ച്ചകള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
എംക്യു 9 ഡ്രോണുകള്‍ നിരീക്ഷണത്തിനും, സൈനിക ആക്രമണത്തിനുമാണ് യുഎസ് ഉപയോഗിക്കുന്നത്. കരിങ്കടല്‍ മേഖലയില്‍ ദീര്‍ഘകാലമായി ഈ ഡ്രോണുകള്‍ യുഎസ് ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിലെ സാഹചര്യം ഒന്നാകെ മാറിയിരുന്നു. റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ യുഎസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മുമ്പും ഇത്തരത്തില്‍ ഡ്രോണുകള്‍ തകര്‍ന്നിരുന്നു. 2019ല്‍ യെമനിലെ ഹൂത്തികള്‍ മിസൈല്‍ ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം ലിബിയയിലും ഇതുപോലെ ഡ്രോണുകള്‍ തകര്‍ന്നിരുന്നു. റൊമാനിയയില്‍ പരിശീലനത്തിനിടെയും ഒരു ഡ്രോണ്‍ തകര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.