ഈ വർഷത്തെ ഓസ്‌കാർ പുരസ്‌കാരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അധികം പ്രത്യേകതയുള്ളതാണ്. കാരണം മൂന്ന് ഇന്ത്യൻ സിനിമകൾ വ്യത്യസ്ത വിഭാഗങ്ങളിലായി അവാർഡ് നേടാനുള്ള മത്സരത്തിലാണ് ഇത്തവണ. അവയുടെ വിഭാഗങ്ങളുടെയും മുഴുവൻ വിവരങ്ങളും ചുവടെയുണ്ട്.
1. RRR
ഒരു പാൻ-ഇന്ത്യ ഹിറ്റും ഹിസ്റ്റോറിക്ക് ആക്ഷൻ-ഡ്രാമ ജോണറിലെ ചിത്രവുമായ RRR ഓസ്‌കാർ നോമിനേഷനുകൾക്കിടയിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് ഇതേ വിഭാഗത്തിലെ മറ്റ് നോമിനികൾ Applause, “Hold My Hand, Lift Me Up, This Is a Life എന്നീ ചിത്രങ്ങളാണ്
2. "ഓൾ ദാറ്റ് ബ്രീത്ത്"
"ഓൾ ദാറ്റ് ബ്രീത്ത്" എന്ന ചിത്രം മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അക്കാദമി അവാർഡിന് അന്തിമ പട്ടികയിലുണ്ടായിരുന്ന ചിത്രമാണിത്. ഷൗനക് സെൻ സംവിധാനം ചെയ്ത ഗുജറാത്തി ഭാഷാ ചിത്രമാണ് ഓൾ ദാറ്റ് ബ്രീത്ത് ഓൾ ദ ബ്യൂട്ടി ആൻഡ് ദി ബ്ലഡ്‌ഷെഡ്, ഫയർ ഓഫ് ലവ്, എ ഹൗസ് മെയ്ഡ് ഓഫ് സ്‌പ്ലിന്റേഴ്‌സ്, നവൽനി എന്നിവയുമായാണ് ചിത്രം മത്സരിക്കുന്നത്.
3. എലിഫന്റ് വിസ്പറേഴ്സ്
ഓസ്‌കാർ നോമിനേഷനുകളുടെ അന്തിമ പട്ടികയിൽ ഇടം നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രം ഡോക്യുമെൻററിയാണ് 'ദ എലിഫന്റ് വിസ്‌പറേഴ്‌സ്' നെറ്റഫ്ലിക്സ് നിർമ്മിച്ച ഡോക്യുമെന്ററി മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു.കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.