ലോസ് ഏയ്ഞ്ചല്‍സ്: ഏപ്രില്‍ 1 മുതല്‍ ലെഗസി വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്കുകള്‍ നിര്‍ത്തലാക്കുമെന്ന് ട്വിറ്റര്‍ . ബ്ലൂ ടിക്കിന് പണം നല്‍കുന്നവര്‍ക്ക് മാത്രമാണ് വെരിഫൈഡ് ബ്ലൂ ചെക്ക് മാര്‍ക്കുകള്‍ ഉള്ളത്. യുഎസില്‍ വെബ് വഴി പ്രതിമാസം എട്ട് ഡോളറും ഇന്‍-ആപ്പ് പേയ്മെന്റിലൂടെ പ്രതിമാസം 11 ഡോളറും ട്വിറ്റര്‍ ഈടാക്കുന്നുണ്ട്. പണം നല്‍കുന്നവര്‍ക്ക് മാത്രമേ പോളുകളില്‍ പങ്കെടുക്കാന്‍ അവകാശവുമുള്ളൂ.
നേരത്തെ സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷന് ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. പ്രതിമാസം എട്ട് ഡോളര്‍ എന്ന നിരക്കില്‍ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ ബ്ലൂ ടിക്കിന് പണം നല്‍കണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്ക് വ്യക്തമാക്കിയത്. എട്ട് ഡോളര്‍ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളില്‍ പണം നല്‍കേണ്ടത് എങ്കില്‍ ഇന്ത്യയില്‍ 719 രൂപ നല്‍കണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണ് ഇത്.
ലെഗസി അക്കൗണ്ടുകള്‍ പരിശോധിച്ചുറപ്പിച്ച് ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്യുമെന്നും ട്വിറ്ററില്‍ ബ്ലൂ ടിക്ക് നിലനിര്‍ത്താന്‍ വ്യക്തികള്‍ക്ക് ട്വിറ്റര്‍ ബ്ലു ടിക് സൈന്‍ അപ്പ് ചെയ്യാമെന്നും ട്വിറ്റര്‍ അവരുടെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കുമായി ട്വിറ്റര്‍ അടുത്തിടെ ഒരു ഗോള്‍ഡ് ചെക്ക് മാര്‍ക്കും സര്‍ക്കാര്‍ അക്കൗണ്ടുകള്‍ക്ക് ഗ്രേ ചെക്ക് മാര്‍ക്കും ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു.
സോഷ്യല്‍ ബോട്ട് സോഫ്റ്റ്വെയര് ഓട്ടോമേറ്റഡ് പ്രവര്‍ത്തനമായതിനാല്‍ മറ്റ് അക്കൗണ്ടുകളിലേക്ക് ട്വീറ്റ് ചെയ്യുക, റീ-ട്വീറ്റ് ചെയ്യുക, ലൈക്ക് ചെയ്യുക, ഫോളോ ചെയ്യുക, നേരിട്ട് സന്ദേശമയയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യുന്നു. ഇതിലൂടെ തെറ്റായ ഉള്ളടക്കങ്ങളും മറ്റ് വിവരങ്ങളും സ്വയം സൃഷ്ടിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കാരണമാകുന്നു.
ഏപ്രില്‍ 15 മുതല്‍ ട്വിറ്ററില്‍ അടിമുടി പരിഷ്ക്കാരങ്ങള്‍. വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇനി മുതല്‍ ഫോര്‍ യു അവകാശമെന്നാണ് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്ക് വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാറിയതെന്നും മസ്ക്ക് അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകള്‍ക്ക് മാത്രമേ ഫോര്‍ യു ശുപാര്‍ശകളില്‍ ഉള്‍പ്പെടാന്‍ കഴിയുവെന്ന് ട്വിറ്ററിലൂടെയാണ് മസ്ക് അറിയിച്ചത്. ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറായ എഐ ബോട്ടുകള്‍ വഴി ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാനാണ് ഈ നടപടിയെന്ന് മസ്ക് വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.