ന്യൂഡല്‍ഹി: ദേശീയ അവധികളും പ്രാദേശിക അവധികളും കൂട്ടമായി എത്തുന്നതോടെ ഏപ്രില്‍ മാസത്തില്‍ ദേശവ്യാപകമായി ബാങ്കുകള്‍ 15 ദിവസം അടഞ്ഞുകിടക്കും. വാരാന്ത്യ അവധികളും രണ്ടും നാലും ശനിയാഴ്ചകളിലെ അവധികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസമായതിനാല്‍ ബാങ്ക് അവധികള്‍ ഉപയോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കും.
മുന്‍ വര്‍ഷത്തെ കണക്കുകള്‍ ക്ലോസ് ചെയ്യുന്നതിന് ഒന്നാം തീയതി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും കസ്റ്റമര്‍ സര്‍വീസ് ഉണ്ടാകില്ല. നാലാം തീയതി മഹാവീര്‍ ജയന്തിയാണ്. അഞ്ചിന് ബാബു ജഗ്ജീവന് റാം ജന്മദിനവും. ഈ ദിവസങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയില്ല. എന്നാല്‍ ദുഖവെള്ളിയായ ഏഴാം തീയതി കേരളത്തില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ദുഖശനിക്ക് ബാങ്ക് അവധി പതിവല്ലെങ്കിലും എട്ടാം തീയതി രണ്ടാം ശനിയാഴ്ച്ച ആയതിനാല്‍ അന്നും അവധിയാണ്. അടുത്ത ദിവസം ഞായറാഴ്ച്ചയിലെ പതിവ് അവധികൂടി ചേര്‍ന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അടഞ്ഞു കിടക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.