യുഎഇ: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാര്‍ക്ക് യുഎഇയില്‍ ആരംഭിക്കുന്നു. മിറലും സീവേള്‍ഡ് പാര്‍ക്ക്സ് ആന്റ് എന്റര്ടൈന്മെന്റും സഹകരിച്ചാണ് സീ വേള്‍ഡ് അബുദാബി തുറക്കുന്നത്. സീ വേള്‍ഡ് അബുദാബിയുടെ ഔദ്യോഗിക ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. മറൈന്‍ ലൈഫ് തീം പാര്‍ക്ക് mega theme park ഈ വര്‍ഷം മെയ് 23 ന് പ്രവര്‍ത്തനം ആരംഭിക്കും.
മൃഗങ്ങളുമായി അടുത്തിടപഴകല്‍, സവാരികള്‍, വിനോദം, ഡൈനിംഗ്, ഷോപ്പിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന എട്ട് തീമുകളാണ് മെഗാ തീം പാര്‍ക്കിന്റെ ആകര്‍ഷണം. ഏകദേശം 183,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അഞ്ച് ഇന്‍ഡോര്‍ സ്ഥലങ്ങളിലായാണ് ഈ എട്ട് മേഖലകളും സ്ഥിതിചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലുതും വിസ്തൃതവുമായ മള്‍ട്ടി സ്പീഷീസ് അക്വേറിയത്തിന്റെ ആസ്ഥാനമാണ് എന്‍ഡ്ലെസ് ഓഷ്യന്‍ റീമം. 25 ദശലക്ഷത്തിലധികം ലീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ഈ കൂറ്റന്‍ അക്വേറിയം സ്രാവുകള്‍, മത്സ്യങ്ങള്‍, കടലാമകള്‍ എന്നിവയുള്‍പ്പെടെ 68,000-ലധികം സമുദ്ര ജന്തുക്കളുടെ ആവാസ കേന്ദ്രമായിരിക്കും.
അബുദാബിയിലെ യാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മറൈന്‍ ലൈഫ് തീം പാര്‍ക്കില്‍ 150 ഇനം പക്ഷികള്‍, മത്സ്യങ്ങള്‍, സസ്തനികള്‍, ഉരഗങ്ങള്‍ എന്നിവയുള്‍പ്പെടെ മൊത്തം 100,000 കടല്‍ ജീവികളുണ്ടാകും. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകള്‍ അത്യാധുനിക സാങ്കേതിക വിദ്യയും മൃഗക്ഷേമത്തിനുള്ള ഉയര്‍ന്ന നിലവാരവും ഉപയോഗിച്ച് ഇഷ്ടാനുസൃതമായാണ് ഇവിടെ രൂപകല്പന ചെയ്തിരിക്കുന്നത്.അസോസിയേഷന് ഓഫ് സൂസ് ആന്‍ഡ് അക്വേറിയം, അമേരിക്കന്‍ ഹ്യൂമന്‍ എന്നിവയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സീ വേള്‍ഡ് അബുദാബിയിലെ സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥ അത്യാധുനിക രൂപകല്‍പ്പനയും സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്നു. ഈ സംവിധാനങ്ങള്‍ പ്രകൃതിയിലെ പോലെ മൃഗങ്ങളെയും മത്സ്യങ്ങളെയും പക്ഷികളെയും ചലനാത്മക ആവാസ വ്യവസ്ഥകളില്‍ ജീവിക്കാന്‍ പ്രാപ്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.