ഡബ്ലിൻ: ഭാരതീയ ജനതാ പാർട്ടി (BJP ) യെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേണ്ടി ബിജെപി കേരള ചാപ്റ്റർ അയർലണ്ട് മെമ്പർഷിപ് ക്യാമ്പയിൻ നടത്തുന്നു. ഒരുമിക്കാം ഒത്തുചേരാം - ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്. വളരുന്ന ഇന്ത്യയുടെ തിളങ്ങുന്ന വളർച്ചയിൽ നിങ്ങൾ ഓരോരുത്തർക്കും പങ്കാളികളാകാം.
ലോകം മുഴുവൻ കുടിയേറിയാലും എന്റെ രാജ്യം എന്റെ മാതൃ രാജ്യമാണ്. ജീവിക്കുന്ന രാജ്യത്തു ആ രാജ്യത്തെ സ്നേഹിക്കുന്നതോടൊപ്പം മാതൃ രാജ്യം എന്നാൽ ഇന്ത്യക്കാർക്ക് അത് ഇന്ത്യയാണ് ഏതു രാജ്യത്തായാലും ജന്മ ദേശം, ദേശസ്നേഹം മുദ്രാവാക്യം മാത്രമല്ല ഭാരതീയർക്ക് അത് ജീവിത ദൗത്യമാണ്. ഒരിക്കലും നമ്മൾ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന ഒന്നിനെയും ഏറ്റെടുക്കില്ല പകരം നമ്മുടെ സംസ്‌കാരവും പൈതൃകവും പ്രകടമാക്കുന്നു.
രാജ്യം, പൗരത്വം, ഭാഷ, പാരമ്പര്യം, സ്വദേശവും സംസ്കാരവും സുരക്ഷ എന്നിവയിലെ വ്യക്തികളുടെ വൈകാരിക അനുഭവമാണ് ദേശസ്നേഹം. അത് എപ്പോഴും നിങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസമാണ്. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഈ വികാരം, ഒരു രാജ്യത്തെ സ്നേഹിക്കുന്നതും, അധിനിവേശത്തെ എല്ലാറ്റിനെയും ബലിഷ്ഠമാക്കുന്നതിനുള്ള സന്നദ്ധതയുടെ സാരാംശമാണ്. ഒരു ദേശസ്നേഹിയുടെ - വ്യക്തിത്വം, തന്റെ ശക്തിയുടെ വിജയങ്ങളും സംസ്കാരവും അഭിമാനിക്കുന്ന, അവന്റെ പ്രാദേശിക ദേശത്തിന്റെ പാരമ്പര്യത്തിന്റെയും സ്വഭാവസവിശേഷതകളെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നു. ജനങ്ങളുടെ നേട്ടത്തിനായി അഭിമാനിക്കുന്നു. അവരുടെ രാജ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ നടക്കുമ്പോൾ രാജ്യമാകണം അഭിമാനം.
പ്രകടമാക്കാൻ വിമുഖത ഉണ്ടായാലും മനസ്സിൽ സ്വന്തം മണ്ണും ഓർമ്മകളും പ്രവാസിക്ക് പുനർ ജനിക്കും.
ഒരു പ്രവാസിക്ക് ഏറ്റവും മികച്ച രാജ്യം എന്ന ആശയം സ്വന്തം മണ്ണും പ്രഭാതവും ജനിച്ച നാടിൻറെ നനവ് ഏറുന്ന മനസ്സുമായിരുക്കും എന്തൊക്കെ മറച്ചാലും ഓർമ്മകൾ അത് ഒരുവനെ കൊച്ചു കുട്ടിയിലേക്ക് നയിക്കും അമ്മയുടെ മാതൃ വാസ്തല്യത്തിലേക്ക് നയിക്കും കാരണം അമ്മ എപ്പോഴും സംരക്ഷിക്കുന്നു, സന്തോഷകരമായ ഒരു കുട്ടിക്കാലം പ്രദാനം ചെയ്യുന്നു.
ഭാരതാംബയെ സ്നേഹിക്കുന്നവർക്ക് മാതൃ രാജ്യത്തിന്റെ വികസനത്തിൽ ഊറ്റം കൊള്ളാൻ കൂടെചേരാം ഭാരതീയനായി ഭാരതത്തെയും ബിജെപി യെയും ഇന്ത്യാ മഹാരാജ്യത്തിന്റെ വികസന നയങ്ങളെയും ഓർത്തു അഭിമാനിക്കാൻ ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു,
 |
FILE PHOTO 2022 |
 |
FILE PHOTO 2022
|
"ബിജെപി കേരള ചാപ്റ്റർ അയർലണ്ട്" മെമ്പർഷിപ് ക്യാമ്പയിനെക്കുറിച്ചു, ഓവർസീസ് ബിജെപി അയർലണ്ട് കോർഡിനേറ്റർ ശ്രീ. പ്രിൻസ് സിങ് ജിയും കേരളാ കോർഡിനേറ്റർ ശ്രീ.നിബിൻ ജോർജ് ജിയും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജീവിക്കുന്ന രാജ്യത്തെ, അയർലണ്ടിനെയും സപ്പോർട്ട് ചെയ്യുന്ന പോലെ നമുക്ക് ഒരുമിച്ചു ചേരാം നമ്മുടെ മാതൃ രാജ്യത്തെയും സ്നേഹിക്കാം ... ദേശ സ്നേഹത്തോടെ.. വളരാം ..
ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്
കടപ്പാട് : ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.