ജീവനകാരിക്ക് നേരെനടന്ന അക്രമം അപലപനീയം :ബിജെപി


വൈക്കം :വെള്ളുർ സർവീസ് സഹകരണ സംഘം ജീവനകാരിക്ക് നേരെനടന്ന കൈയ്യേറ്റം അപലപനീയമാണെന്ന് ബിജെപി വെള്ളൂർ ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘത്തിലെ കോടികളുടെ വെട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള കുടില തന്ത്രമാണ് സംഘം ഡയറക്ടർ ബോർഡിന്റെ ത്. സിപിഎം ഏരിയ കമ്മിറ്റി യിലെ പ്രമുഖ നേതാക്കളുൾപ്പെടുന്ന ഭരണസമിതി അംഗങ്ങളും ചില ജീവനകാരും നടത്തിയ കൊള്ള രണ്ടു ജീവനകാരിൽ കെട്ടിവച്ച് മറ്റ് പ്രതികളെ രക്ഷപ്പെട്ടു ത്താനാണ് ശ്രമം. തട്ടിപ്പിന്റെ ഉത്തരവാദിത്വം കെട്ടിവച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥ കോടതി ഉത്തരവിന്റേ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച് ആദ്യ ദിനംതന്നെ ലക്ഷങ്ങൾ വെട്ടിച്ചു വെന്നഭരണസമിതിയുടെ  ആരോപണം പരിഹാസ്യവും സംഘം പ്രസിഡന്റിന്റേയും സെക്രട്ടറി യുടേയും കഴിവില്ലായ്മ ഓണമാണ് ബോധ്യപ്പെടുത്തുന്നു എന്നും യോഗം ആരോപിച്ചു.

ഏരിയ പ്രസിഡന്റ് എസ്.മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജു കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി ഡി സുനിൽ ബാബു,പ്രദീപ് ചേലട്ട്,സുരേന്ദ്രൻ കപ്പാട്ടിപ്പറബ്, വി.എസ്.കെവിൻ,ക്യഷ്ണരാജ്,മണിക്കുട്ടൻ കിഴക്കേപൊതി തുടങ്ങി യവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !