വൈക്കം :വെള്ളുർ സർവീസ് സഹകരണ സംഘം ജീവനകാരിക്ക് നേരെനടന്ന കൈയ്യേറ്റം അപലപനീയമാണെന്ന് ബിജെപി വെള്ളൂർ ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘത്തിലെ കോടികളുടെ വെട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള കുടില തന്ത്രമാണ് സംഘം ഡയറക്ടർ ബോർഡിന്റെ ത്. സിപിഎം ഏരിയ കമ്മിറ്റി യിലെ പ്രമുഖ നേതാക്കളുൾപ്പെടുന്ന ഭരണസമിതി അംഗങ്ങളും ചില ജീവനകാരും നടത്തിയ കൊള്ള രണ്ടു ജീവനകാരിൽ കെട്ടിവച്ച് മറ്റ് പ്രതികളെ രക്ഷപ്പെട്ടു ത്താനാണ് ശ്രമം. തട്ടിപ്പിന്റെ ഉത്തരവാദിത്വം കെട്ടിവച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥ കോടതി ഉത്തരവിന്റേ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച് ആദ്യ ദിനംതന്നെ ലക്ഷങ്ങൾ വെട്ടിച്ചു വെന്നഭരണസമിതിയുടെ ആരോപണം പരിഹാസ്യവും സംഘം പ്രസിഡന്റിന്റേയും സെക്രട്ടറി യുടേയും കഴിവില്ലായ്മ ഓണമാണ് ബോധ്യപ്പെടുത്തുന്നു എന്നും യോഗം ആരോപിച്ചു.
ഏരിയ പ്രസിഡന്റ് എസ്.മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജു കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി ഡി സുനിൽ ബാബു,പ്രദീപ് ചേലട്ട്,സുരേന്ദ്രൻ കപ്പാട്ടിപ്പറബ്, വി.എസ്.കെവിൻ,ക്യഷ്ണരാജ്,മണിക്കുട്ടൻ കിഴക്കേപൊതി തുടങ്ങി യവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.