കോട്ടയം: പുതുപ്പള്ളിക്ക് സമീപം കൈതേപ്പാലത്ത് സ്വകാര്യ ബസും KL5 ഇന്നോവയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം.
കൈതേപ്പാലം എസ്എൻഡിപിക്ക് മുൻവശം മെയിൻ റോഡിലാണ് അപകടം സംഭവിച്ചത്. കറുകച്ചാൽ - മല്ലപ്പള്ളി - പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ആണ് വലിയ അപകടമുണ്ടായത്.
ഇന്നോവ കാർ ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. തെറ്റായ ദിശയിൽ വന്ന ഇന്നോവ കാർ ബസ്സിൽ ഇടിച്ചു കയറുകയായിരുന്നെന്ന് പ്രദേശത്തെ ദൃക്‌സാക്ഷികൾ അറിയിച്ചു.
ഇന്നോവ നിശ്ശേഷം തകർന്നു. ബസ്സിനും സാരമായ കേടുപാടുകൾ ഉണ്ട്. അപകടം മൂലം ഏറെ നേരത്തേയ്ക്ക് കൈതേപ്പാലത്ത് ഗതാഗത തടസ്സമുണ്ടായി. പുതുപ്പള്ളി കേശവൻ ആനയുടെ ഉടമസ്ഥൻ ആണ് ഇന്നോവയുടെ ഡ്രൈവർ. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.