കർണാടക: മൈസൂരു- ബംഗളൂരു അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് നാല് വരിപ്പാതയും. പുതിയ പത്ത് വരിപ്പാത യാഥാര്‍ഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് പാത രാജ്യത്തിന് സമര്‍പ്പിച്ചത്.
ഇത് വടക്കന്‍ കേരളത്തിലേക്ക് പോകുന്ന ബംഗളുരു മലയാളികള്‍ക്ക് വലിയ സഹായമാണ്. വികസനത്തിന് വേണ്ടിയുള്ള പണം കോണ്‍ഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് മോഡി കുറ്റപ്പെടുത്തി."മോശം വാക്കുകളുപയോഗിക്കുന്ന കോണ്‍ഗ്രസ് ആ പണി തുടരട്ടെ" മാണ്ഡ്യയില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിയുടെ ഡബിള്‍ എന്ജിന് സര്‍ക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. "എന്റെ ഖബര്‍ കുഴിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്റെ ശ്രമം വികസനത്തിന്" പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് ഒരിക്കലും കോണ്‍ഗ്രസിന് മനസിലാകില്ല. എനിക്ക് രാജ്യത്തിന്റെ മൊത്തം അനുഗ്രഹമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
കർണാടകയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ തന്നെ പണിതീരാത്ത പാത ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് എന്ന് കോൺഗ്രസ് ആരോപണം. പ്രധാനമന്ത്രി ഞായറാഴ്ച തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണി പൂർത്തിയാക്കാത്ത മൈസൂരു-ബംഗളൂരു അതിവേഗ 10 വരി പാതയാണ് എന്നാണ് പ്രതിപക്ഷമായ കോൺഗ്രസ് പറയുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.