രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് മാപ്പുപറയണം. വായിലെ നാക്കും വികട സരസ്വതിയും വരുമ്പോൾ അത് കൺട്രോൾ ചെയ്യണം. ബിജെപി യ്ക്ക് എല്ലാരും തുല്യരാണ്.
മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ കോടതിയെ ചീത്ത വിളിക്കുന്ന കോൺഗ്രസ് സംസ്കാരം ജനാധിപത്യത്തിന് അപമാനമാണ്. ന്യായീകരണം നിരത്തുന്ന കോൺഗ്രസുകാർ കേസ് എന്തായിരുന്നു എന്ന് മാത്രം പറഞ്ഞുകേൾക്കുന്നില്ല. ഒരു സമുദായത്തെയാകെ " കള്ളൻമാരെ"ന്ന് വിളിച്ചതിനാണ് വയനാട് എം.പിയെ കോടതി ശിക്ഷിച്ചത്. ഒരു സമൂഹത്തെ അടച്ചാക്ഷേപിച്ച് ആളാവാൻ ശ്രമിച്ചാൽ നീതിപീഠം ഇടപെടുന്ന രാജ്യമാണ് ഭാരതമെന്ന് കൊട്ടിഘോഷിച്ച് "ഐക്യയാത്ര" നടത്തിയ രാഹുൽഗാന്ധിക്ക് അറിയില്ലേ?
ആരും കൂടുതൽ തുല്യരല്ല!!!!
വി.മുരളീധരൻ, ബിജെപി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ കോടതിയെ ചീത്ത വിളിക്കുന്ന കോൺഗ്രസ് സംസ്കാരം ജനാധിപത്യത്തിന് അപമാനമാണ്.നൂറ് ന്യായീകരണം നിരത്തുന്ന കോൺഗ്രസുകാർ കേസ് എന്തായിരുന്നു എന്ന് മാത്രം പറഞ്ഞുകേൾക്കുന്നില്ല.ഒരു സമുദായത്തെയാകെ " കള്ളൻമാരെ"ന്ന് വിളിച്ചതിനാണ് വയനാട് എം.പിയെ കോടതി ശിക്ഷിച്ചത്.ഒരു സമൂഹത്തെ അടച്ചാക്ഷേപിച്ച് ആളാവാൻ ശ്രമിച്ചാൽ നീതിപീഠം ഇടപെടുന്ന രാജ്യമാണ് ഭാരതമെന്ന് കൊട്ടിഘോഷിച്ച് "ഐക്യയാത്ര" നടത്തിയ രാഹുൽഗാന്ധിക്ക് അറിയില്ലേ?ഭാരതത്തേയും ഭാരതീയരേയും ലോകത്തിന് മുന്നിൽ ഇദ്ദേഹം ഇകഴ്ത്തി കാണിക്കുന്നതും ഇതാദ്യമല്ല.ഭാരതത്തിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ വിദേശികൾ ഇടപെടണം പോലും!കുടുംബാധിപത്യ രാജ്യത്തിൽ നിന്ന് ജനാധിപത്യ രാജ്യത്തിലേക്ക്ഭാരതം മാറിയത് ഇനിയും ഉൾക്കൊള്ളാനായില്ലെങ്കിൽ അതിന് നീതിപീഠത്തെ പഴിച്ചിട്ട് കാര്യമില്ല.വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക.കോൺഗ്രസിന്‍റെ 'രാജകുടുംബ 'വും 'രാജകുമാരനും ' നിയമത്തിന് മുന്നിൽ "കൂടുതൽ തുല്യ"രായിരുന്ന കാലം കഴിഞ്ഞെന്ന് മനസിലാക്കുക.നിയമത്തിന്‍റെ പരിരക്ഷ ചിലർ മാത്രമനുഭവിച്ച രീതി പുതിയ ഭാരതത്തിൽ ഇല്ലെന്നറിയണം.തൻ്റെ നാവിലെ വികട സരസ്വതി സ്ഥിരം വിനയാകുന്നതിന് വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പു പറയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.