ബ്രഹ്മപുരം : മാലിന്യപ്ലാൻ്റിൽ കഴിഞ്ഞ 12 ദിവസമായി 24 മണിക്കൂറും തീ അണയ്ക്കുന്നതിനും പുക നിയന്ത്രണ വിധേയമാക്കുന്നതിനും പരിശ്രമിച്ച കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെൻ്റിനും സേനാംഗങ്ങൾക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.
തീ അണഞ്ഞെങ്കിലും ജാഗ്രതയോടെ നിരീക്ഷണം തുടരും.അഗ്നി രക്ഷാ സേനയുടെ മാർഗനിർദേശങ്ങളനുസരിച്ച് ജില്ലാ ഭരണകൂടം പ്രവർത്തിക്കും. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും പ്രവർത്തനക്ഷമമായിരിക്കും. ഒപ്പം അന്തരീക്ഷവായുവും മെച്ചപ്പെടുന്നുണ്ടെങ്കിലും നിരന്തരമായുള്ള നിരീക്ഷണവും തുടരുന്നതാണ്. മന്ത്രി പി രാജീവ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.