“I am Malayalam movie actor Vinayakan. All conjugal relations and legal ties between me and my wife are dissolved at this moment. Thank You all,” the actor said on Facebook.
‘ഞാൻ മലയാളം സിനിമാതാരം വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭർതൃബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ വിനായകൻ പറഞ്ഞത്.
വിനായകന്റെ ഭാര്യ ബബിത ബാങ്ക് ജീവനക്കാരിയാണ്. ഭാര്യയിൽ നിന്ന് നിയമപരമായി വേർപെടുന്നുവെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് നടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല.ബാച്ചിലർ പാർട്ടി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനായകൻ, മലയാളികളുടെ പ്രിയതാരമാണ്. നിലവിൽ രജനീകാന്ത് ചിത്രമായ ജയിലറിലാണ് നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.