കോട്ടയം: ജി 20 ഉച്ചകോടിയുടെ ഭാഗമായി കുമരകത്തു നടക്കുന്ന ജി 20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടേയും സുഗമമായ നടത്തിപ്പിനായുള്ള പശ്ചാത്തലസൗകര്യമൊരുക്കൽ മാർച്ച് 25നകം പൂർത്തീകരിക്കും.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. മാർച്ച് 30 മുതലാണ് ഷെർപ്പ യോഗം നടക്കുന്നത്. മാർച്ച് 25നകം കുമരകത്തേയ്ക്കുളള റോഡ് നവീകരണം അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങളൊരുക്കൽ പൂർത്തിയാക്കണമെന്നു ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. റോഡ്-ജലഗതാഗത സൗകര്യങ്ങൾ വിലയിരുത്തി.
സമ്മേളനം നടക്കുന്ന കെ.ടി.ഡി.സി. വാട്ടർസ്‌കേപ്പ് വേദിയിലേക്ക് പ്രതിനിധികളെ എത്തിക്കാനുള്ള നടപടികളും വിലയിരുത്തി. ഹൗസ്ബോട്ടുകളും ഏഴു ബോട്ടുകളും സമ്മേളനത്തിനായി ഒരുക്കിയിട്ടുണ്ട്. രണ്ട് അത്യാധുനിക സൗകര്യങ്ങളുള്ള അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസും മെഡിക്കൽ ടീമടക്കമുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
കായലിലെയടക്കം സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി. സമ്മേളനത്തിന്റെ ഭാഗമായി 100 കോളജ് വിദ്യാർഥികൾക്ക് പ്രതിനിധികളുമായി സംവദിക്കാൻ അവസരം ലഭിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.