വേങ്ങര: ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വേങ്ങരയിൽ കഞ്ഞി വെച്ച് വിതരണം ചെയ്ത് പ്രതിഷേധിച്ചു.
വേങ്ങര ബസ് സ്റ്റാന്റ് പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി പാചകം ചെയ്ത് വിതരണം ചെയ്താണ് പ്രവർത്തകർ വിലക്കയറ്റത്തിനും ജനങ്ങളുടെ ദുരിതം കൂട്ടുന്നതിനും കാരണമാവുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചത്.
സമരം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി. മണ്ഡലം ലീഗ് സെക്രട്ടറി പി.കെ
അസ് ലു, എ പി ഉണ്ണികൃഷണൻ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശംസുദ്ധീൻ പുളളാട്ട്, എ.വി ഇസ് ഹാഖ്, ഭാരവാഹികളായ നൗഫൽ മമ്പീതി, കെ.ടി ശംസുദ്ധീൻ, പി.മുഹമ്മദ് ഹനീഫ,കെ എം നിസാർ, എ.കെ നാസർ, മുനീർ വിലാശ്ശേരി,എസ് ടി യു
നേതാവ് പാക്കട സൈദു, ഹാരിസ് മാളിയേക്കൽ,എ. കെ സലീം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.