ഒന്നും പറയാനില്ല കിടിലൻ പടം രോമാഞ്ചം... ചിരിച്ചു ചിരിച്ചു 2 മണിക്കൂർ പോയതേ അറിഞ്ഞില്ല. ചെമ്പൻ വിനോദിന്റെ പോർഷൻ ഒക്കെ എന്റെ പൊന്നോ 😂പിന്നെ അർജുൻ അശോക് ഒക്കെ 🔥ആയിരുന്നു, സൗബിനും ഗാങ്ങും. കിടിലൻ................വരവേറ്റ് പ്രവാസികൾ..ഇപ്പോൾ യൂറോപ്പിലും ഓസ്‌ടേലിയയിലും യുകെയിലും നടന്ന പ്രദർശനത്തിന്റെ ആണ് റിവ്യൂ. രോമാഞ്ചം ഇപ്പോൾ വിദേശങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു
കഥ
2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്.
അത്ര ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്തില്ലെങ്കിൽ പാളിപ്പോകാവുന്ന എന്നാൽ ക്ലിക്കായാൽ വൻ ഹിറ്റാകുന്ന അവതരണം . അക്കൂട്ടത്തിലേക്ക് എടുത്തുവെക്കാവുന്ന ഒന്നാണ് ജിതു മാധവിന്റെ സംവിധാന മികവിലെത്തിയ 'രോമാഞ്ചം'.
ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഹൊറർ സിനിമകൾക്ക് ഏതു ഭാഷയിലും ഡിമാൻഡ് അല്പം കൂടുതലാണ്. പേടിപ്പിക്കുന്ന സിനിമയാണെന്ന് അറിഞ്ഞിട്ടും ആ സിനിമ കാണാൻ പ്രേരിപ്പിക്കുന്നത് ഒരു മിഥ്യയെ സത്യമാക്കുന്ന തരത്തിലുള്ള അതിന്റെ അവതരണമാണ്. അതു തന്നെയാണ് ഇത്തരം കഥകളുടെ വിജയവും. ടെൻഷൻ ക്രിയേറ്റ് ചെയ്യുന്നതിനോടൊപ്പം കോമഡി എലമെന്റുകൾ കൂടി വരുമ്പോൾ അത് പ്രേക്ഷകനെ കുറേക്കൂടി പിടിച്ചിരുത്തും എന്നതിന്റെ തെളിവുകൂടിയാണ് 'രോമാഞ്ചം'
പ്രധാന താരങ്ങള്‍
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ചെമ്പന്‍ വിനോദ് ജോസ്, സിജു സണ്ണി, സജിന്‍ ഗോപു, അസിം ജമാൽ, സജിൻ ഗോപു, സിജു സണ്ണി, അഫ്സൽ പി എച്ച്, അബിൻ ബിനോ, അനന്തരാമൻ അജയ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.